സി.​െഎയെ ചേംബറിൽ വിളിച്ചുവരുത്തി ഹൈകോടതി ജഡ്​ജി ഭീഷണിപ്പെടുത്തിയെന്ന്​ പരാതി

കൊച്ചി: ബന്ധുക്കൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാൻ ഹൈകോടതി ജസ്റ്റിസ് ചേംബറിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്ന് സർക്കിൾ ഇൻസ്പെക്ടർ. ഹൈകോടതി ജസ്റ്റിസ് പി.ഡി. രാജനെതിരെ മാവേലിക്കര സി.െഎ പി. ശ്രീകുമാറാണ് സുപ്രീംകോടതി, ഹൈകോടതി ചീഫ് ജസ്റ്റിസുമാർക്ക് പരാതി നൽകിയിട്ടുള്ളത്. മാവേലിക്കര ജില്ല ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസിൽനിന്ന് ത​െൻറ ബന്ധുക്കളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആദ്യം ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും പിന്നീട് ചേംബറിൽ വിളിച്ചുവരുത്തി ഇത് ആവർത്തിച്ചെന്നുമാണ് പരാതിയിൽ ആേരാപിക്കുന്നത്. 2016 നവംബർ പത്തിന് സെക്യൂരിറ്റി ജീവനക്കാരനായ ദാമോദരനെ (62) മർദിച്ച കേസിൽ ജയ്സൺ, ഭവിത്ത്കുമാർ, പിതാവ് ശശിധരൻ എന്നിവർക്കെതിരെ കേസെടുത്തിരുന്നു. ഭവിത്തും ശശിധരനും ത​െൻറ ബന്ധുക്കളാണെന്നും കേസിൽനിന്നൊഴിവാക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥ​െൻറ ഫോണിൽനിന്ന് ജഡ്‌ജി സ്റ്റേഷനിലേക്ക് വിളിച്ച് ആവശ്യപ്പെട്ടത്രെ. സ്റ്റേഷൻ ഹൗസ് ഒാഫിസർ ഇൗ ആവശ്യം നിഷേധിച്ചപ്പോൾ മോശമായ ഭാഷയിൽ സംസാരിച്ചു. പിന്നീട് നൂറനാട് സ്റ്റേഷനിലെ ഒരു കേസി​െൻറ രേഖകളുമായി ഹൈകോടതിയിൽ എത്താൻ ശ്രീകുമാറിനോട് സർക്കാർ അഭിഭാഷകൻ നിർദേശിച്ചു. സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസി​െൻറ ഫയൽകൂടി കൊണ്ടുവരണമെന്നും നവംബർ 30ന് രാവിലെ 9.30ന് ജ. പി.ഡി. രാജൻ മുമ്പാകെ ഹാജരാകണമെന്നും അറിയിച്ചു. നിർദേശപ്രകാരം ഹാജരായപ്പോൾ വിദ്യാഭ്യാസ യോഗ്യതകൾ ചോദിച്ചറിഞ്ഞശേഷം ജസ്റ്റിസ് മോശമായ ഭാഷയിൽ ശാസിച്ചു. ഇടക്ക് തനിക്ക് നേരെ കൈയോങ്ങുകയും ചെയ്തു. ഏറെനേരം ശകാരിച്ചശേഷം ചേംബറിന് പുറത്തിറങ്ങി നിൽക്കാൻ ആവശ്യപ്പെട്ടു. പുറത്തിറങ്ങിയ ഉടൻ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയെ ഫോണിൽ വിവരം ധരിപ്പിച്ചു. അദ്ദേഹം കൊച്ചി റേഞ്ച് ഐ.ജിയെ കാര്യം അറിയിച്ചു. ഐ.ജിയെത്തി ജസ്റ്റിസുമായി ചർച്ച നടത്തിയശേഷമാണ് തിരികെ പോകാൻ അനുവദിച്ചത്. ജൂൺ ആറിനാണ് ചീഫ് ജസ്റ്റിസുമാർക്ക് സി.െഎ പരാതി നൽകിയത്. ഇത് സംബന്ധിച്ച് വസ്തുതാ പരിശോധനക്ക് സുപ്രീംകോടതി സമിതിയെ നിയോഗിച്ചതായി അറിയുന്നു. മൊഴിയെടുക്കലുൾപ്പെടെ നടക്കുന്നതായും റിേപ്പാർട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.