ഓണപ്പുടവ നൽകി

മട്ടാഞ്ചേരി: ജമാഅത്തെ ഇസ്ലാമി തോപ്പുംപടി ഹൽഖയുടെ ആഭിമുഖ്യത്തിൽ ഓണം-ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി 13 കുടുംബങ്ങൾക്ക് ഓണപ്പുടവ വിതരണം ചെയ്തു. എം.എസ്. അബ്ദുൽ സലാം, മുഹമ്മദ്, പി.കെ. അബ്ദുൽ സമദ് എന്നിവർ നേതൃതം നൽകി. അനധികൃത നിലംനികത്തലിനെതിരെ കോൺഗ്രസ് പ്രതിഷേധം തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മിനി ബൈപാസിന് സമീപം ഹൈകോടതി വിധി ലംഘിച്ച് അനധികൃതമായി നിലം നികത്തുന്നുവെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രകടനം നടത്തിയത്. തുടർന്ന് പ്രവർത്തകർ കൊടിനാട്ടി. റവന്യൂ അധികൃതർക്കും മന്ത്രിക്കും പരാതി നൽകിയിരുന്നതായും ഫലം ഇല്ലാതായപ്പോൾ ഹൈകോടതിയെ സമീപിച്ച് സ്ഥലം പൂർവ സ്ഥിതിയിലാക്കാൻ ഉത്തരവ് നേടിയതായും ഏരൂർ മണ്ഡലം പ്രസിഡൻറ് പി.ഡി. ശ്രീകുമാർ അറിയിച്ചു. പ്രസിഡൻറ് സി. വിനോദ്, മണ്ഡലം പ്രസിഡൻറുമാരായ പി.ഡി. ശ്രീകുമാർ, ടി.വി. ഷാജി, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ പി.സി. പോൾ, സി.എസ്. ബേബി, വി.ഡി. ജോർജ്, മണ്ഡലം സെക്രട്ടറിമാരായ കെ. കേശവൻ, പി. ഗോപാലകൃഷ്ണൻ, വി.കെ. അജിത്ത് കുമാർ, എസ്.ജെ. ശശികുമാർ, മുരളീധരൻ, പി.എം. ബോബൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.