കൊച്ചിയിലേക്കുള്ള കുടിവെള്ള വിതരണം പുനഃസ്‌ഥാപിച്ചു

ആലുവ: ലോറിയിടിച്ച് വൈദ്യുതി പോസ്‌റ്റ് തകര്‍ന്നതിനെത്തുടർന്ന് തടസ്സപ്പെട്ട . സബ് ജയില്‍ റോഡില്‍ ആലുവ ട്രാഫിക് സ്‌റ്റേഷനു മുന്നിലെ വൈദ്യുതി പോസ്‌റ്റാണ്‌ തകര്‍ന്നത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു അപകടം. ആലുവ ജലശുദ്ധീകരണശാലയിലേക്കുള്ള വൈദ്യുതി ലൈനും പോസ്‌റ്റിലൂടെയാണ് പോകുന്നത്. വൈദ്യുതി ബന്ധം നിലച്ചതോടെ പശ്ചിമ കൊച്ചിയിലേക്കുള്ള കുടിവെള്ള വിതരണം നിർത്തിവെച്ചു. രണ്ട് മണിക്കൂറിനുശേഷം ഭാഗികമായി പുനഃസ്‌ഥാപിച്ചു. പിന്നീട് ആലുവ ഫീഡറിൽ താൽക്കാലിക സംവിധാനമൊരുക്കി ശുദ്ധീകരണം പുനരാരംഭിച്ചെങ്കിലും പൂർണതോതിൽ വെള്ളം വിതരണം ചെയ്യാൻ കഴിഞ്ഞില്ല. ശനിയാഴ്ച വൈകീട്ടാണ് പോസ്‌റ്റ് അറ്റകുറ്റപ്പണി നടത്തി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്. ഇതിനുശേഷമാണ് ജലവിതരണം സാധാരണ നിലയിലായത്. സീനത്ത്കവല ഭാഗത്തുനിന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. വളവില്‍ നിയന്ത്രണം വിട്ട ലോറി പോസ്‌റ്റില്‍ ഇടിക്കുകയായിരുന്നു. വൈദ്യുതി ലൈനുകള്‍ റോഡില്‍ പൊട്ടിവീണു. അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവര്‍ക്കെതിരെ ട്രാഫിക് പൊലീസ് കേസെടുത്തു. ആലുവ ടൗണ്‍ സെഷൻ പരിധിയില്‍ മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.