നെട്ടൂർ: ഇബ്രാഹീം നബിയുടെ ത്യാഗനിർഭരമായ ജീവിതസ്മരണയിൽ മുസ്ലിം സമൂഹം ബലിപെരുന്നാൾ ആഘോഷിച്ചു. നെട്ടൂർ ഹിറ മസ്ജിദിന് സമീപത്തെ ഗ്രൗണ്ടിൽ നടന്ന ഈദ്ഗാഹിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു. നമസ്കാരത്തിനും ഖുതുബക്കും നിയാസ് ഇസ്ലാഹി നേതൃത്വം നൽകി. മാനവിക ഐക്യവും സാഹോദര്യവുമാണ് ബലിപെരുന്നാളിെൻറ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു. നെട്ടൂർ മഹല്ല് ജുമാമസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് മുഹമ്മദ് ഹസൻ ഫൈസിയും അൽ ഹിമായ ജുമാമസ്ജിദിൽ അബ്ദുൽ റഹ്മാൻ സഖാഫിയും അൽ രിഫാഈ മസ്ജിദിൽ റിയാസ് സഖാഫിയും നേതൃത്വം നൽകി. മുഹബത്തുൽ ഇസ്ലാം ജുമാമസ്ജിദിൽ നടന്ന നമസ്കാരത്തിന് അബ്ദുൽ സലാം സഖാഫിയും അൽ ഹിദായ ജുമാമസ്ജിദിൽ നിയാസ് മൗലവിയും മാടവന മഹല്ല് ജുമാമസ്ജിദിൽ അശറഫ് മൗലവിയും പനങ്ങാട് മഹല്ല് ജുമാമസ്ജിദിൽ സലീം ഫൈസിയും നേതൃത്വം നൽകി. കുമ്പളം മഹല്ല് ജുമാമസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് അബ്ദുൽ ഖാദർ മന്നാനിയും മരട് മഹല്ല് ജുമാമസ്ജിദിൽ ഹസൻ സഖാഫിയും പേട്ടതാജുൽ ഇസ്ലാം ജുമാമസ്ജിദിൽ സിദ്ദീഖ് സഖാഫിയും നേതൃത്വം നൽകി. ശ്രദ്ധേയമായി 'വീട്ടുമുറ്റത്തൊരു പൂക്കളം' നെട്ടൂർ: പനങ്ങാട് ചങ്ങനാട്ട് ടെമ്പിൾ െറസിഡൻറ്സ് അസോസിയേഷൻ മരട് പ്രസ്ക്ലബിെൻറ സഹകരണത്തോടെ ഓണക്കാഴ്ചയോടനുബന്ധിച്ച് നടത്തിയ വീട്ടുമുറ്റത്തൊരു പൂക്കളം ശ്രദ്ധേയമായി. അസോസിയേഷൻ അതിർത്തിയിലെ മുഴുവൻ വീട്ടുമുറ്റങ്ങളിലും മത്സരത്തിെൻറ ഭാഗമായി പൂക്കളങ്ങൾ ഒരുക്കിയിരുന്നു. രാവിലെ പഞ്ചായത്ത് പ്രസിഡൻറിെൻറ നേതൃത്വത്തിൽ മുഴുവൻ വീടുകളും സന്ദർശിച്ചു. വൈകീട്ട് ചങ്ങനാട്ട് ക്ഷേത്ര ദേവസ്വം ഹാളിൽ നടന്ന സാംസ്കാരിക സമ്മേളനം റോട്ടറി ക്ലബ് പ്രസിഡൻറ് അനിൽ വർമ ഉദ്ഘാടനം ചെയ്തു. ഇ.ജി. സുഗുണാനന്ദൻ അധ്യക്ഷത വഹിച്ചു. നടൻ സാജു നവോദയയെ ഉപഹാരം നൽകി ആദരിച്ചു. പൂക്കള മത്സരങ്ങളിൽ വിജയികളായ രാജേഷ് തോപ്പിൽ പറമ്പിലിനും ചോലാട്ട് ലോറൻസിനും സാജു നവോദയ സമ്മാനദാനം നടത്തി. ഓണക്കിറ്റ്, ഓണപ്പുടവ വിതരണം കുമ്പളം പഞ്ചായത്ത് പ്രസിഡൻറ് ഷേർളി ജോർജ് നിർവഹിച്ചു. ടി.ആർ. രാഹുൽ, എ.എം. മുഹമ്മദ്, പി.കെ. രാജൻ, കെ.ടി. സത്യൻ, എം.ബി. മനോജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.