മട്ടാഞ്ചേരി: ബിഹാറിലെ മധുബനി ഗ്രാമത്തിലെ സ്ത്രീകളുടെ തനത് ചിത്രകല രൂപമായ മധുബനി കേരളത്തിലെ വിദ്യാലയങ്ങളിൽ പരിചയപ്പെടുത്തുന്നതിെൻറ ഭാഗമായി ചതുർദിന ശിൽപശാല മട്ടാഞ്ചേരി ടി.ഡി ഹൈസ്കൂളിൽ ആരംഭിച്ചു. മധു ബനി ചിത്രകാരിയും രാഷ്ട്രപതിയുടെ അവാർഡ് ജേതാവുകൂടിയായ അംബിക ദേവിയുടെ നേതൃത്വത്തിലാണ് ശിൽപശാല നടക്കുന്നത്. കൊച്ചി മുസ്രിസ്ബിനാലേ കോഒാഡിനേറ്റർ ബോണി തോമസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ദിനേശ് ആർ. ഷേണായി അധ്യക്ഷത വഹിച്ചു. മധുബനി ചിത്രകാരി അനുവി, മ്യൂറൽ ചിത്രകാരൻ രഘുറാം, ദിനേശ് എൻ.പൈ എന്നിവർ സംസാരിച്ചു. ഓണനിലാവിന് തുടക്കം മട്ടാഞ്ചേരി: കൊച്ചിന്‍ വികസന വേദിയുടെ നേതൃത്വത്തില്‍ ഓണനിലാവിന് ഫോര്‍ട്ട്കൊച്ചി വാസ്ക്കോഡ ഗാമ സ്ക്വാഡ് തുടക്കമായി. കെ.ജെ. മാക്സി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ മുഹമ്മദ് അബ്ബാസ് അധ്യക്ഷത വഹിച്ചു. നഗരസഭ ടൗണ്‍ പ്ലാനിങ് കമ്മിറ്റി ചെയര്‍പേഴ്സൺ ഷൈനി മാത്യൂ, കൗണ്‍സിലര്‍മാരായ വല്‍സല ഗിരീഷ്, സീനത്ത് റഷീദ്, ബിന്ദു ലെവിന്‍, ആൻറണി ഫ്രാന്‍സിസ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറ് പി.എച്ച്. നാസര്‍, എന്‍.കെ. നാസര്‍, കെ.ബി. ഹനീഫ്, എം.എം. സലീം, പി.എസ്. ഹംസക്കോയ, എസ്.കൃഷ്ണകുമാര്‍, വി.എം. ഖാദര്‍, കെ.ബി. ജബ്ബാര്‍, കെ.ബി. സലാം, ജ്യോതിഷ് രവീന്ദ്രന്‍, കെ.പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. കെന്നറ്റ് മാര്‍ക്ക്, സലീം ഷുക്കൂര്‍, ജൂനിയര്‍മെഹബൂബ്, എ.ഗോകുല്‍, എം.എം. സലീം എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കൊച്ചിന്‍ വികസന വേദിയുടെ രണ്ടാമത് സേവാ രത്ന പുരസ്കാരം കൗണ്‍സിലര്‍ ആൻറണി ഫ്രാന്‍സിസിന് കെ.ജെ. മാക്സി എം.എല്‍.എ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.