ആലുവ: മൊബൈൽ ഫോൺ തപാൽ വഴി കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന് വാഗ്‌ദാനം ചെയ്ത് തട്ടിപ്പ്. ലെനോവ കമ്പനിയുടെ 10,500 രൂപയുടെ മൊബൈൽ ഫോൺ 3495 രൂപക്ക് നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ചതായാണ് പരാതി. ആലുവ ചാലക്കലിൽ അപ്ഹോൾസ്‌റ്ററി കട നടത്തുന്ന മാറമ്പിള്ളി വട്ടത്തറ അബ്‌ദുൽ ഖാദറാണ് തട്ടിപ്പിനിരയായത്. ഒരു മാസം മുമ്പ് അബ്‌ദുൽ ഖാദറിന് സമ്മാനത്തിന് അർഹനായെന്നും 10,500 രൂപ വിലയുള്ള ലെനോവോ മൊബൈൽ ഫോണും വുഡ് ലാൻഡിെൻറ ബെൽറ്റും 3495 രൂപക്ക് ലഭിക്കുമെന്നും അറിയിപ്പ് ലഭിച്ചു. നെറ്റ് ഫോണിൽനിന്നായിരുന്നു വിളി. സമ്മാനം വീട്ടിലെത്തിയെന്ന് ഉറപ്പാക്കിയശേഷം തുക നൽകിയാൽ മതിയെന്ന് പറഞ്ഞു. എന്നാൽ, താൽപര്യമില്ലെന്ന് അറിയിച്ച് വിളി അവസാനിപ്പിച്ചു. പിന്നീട് തുടർന്നും വിളികളുണ്ടായപ്പോൾ അബ്‌ദുൽ ഖാദർ സമ്മതിച്ചു. അടുത്ത ദിവസം പാഴ്സൽ അയച്ചിട്ടുണ്ടെന്ന് അറിയിപ്പ് ലഭിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോൾ പാഴ്സലെത്തി. പോസ്‌റ്റുമാ ന് പണം കൈമാറി പാഴ്സൽ തുറന്നപ്പോഴാണ് തട്ടിപ്പിന് ഇരയായത് മനസ്സിലായത്. 100 രൂപ മാത്രം വിലവരുന്ന ബെൽറ്റും പഴ്സും മാത്രമാണ് പാഴ്സലിലുണ്ടായിരുന്നത്. ഉടൻ തന്നെ പാഴ്സലിലെ നമ്പറിൽ വിളിച്ചപ്പോൾ മാറി പോയതാണെന്നും ഒരാഴ്ചക്കകം ഫോൺ അയക്കാമെന്നും അറിയിച്ചു. എന്നാൽ, പിന്നീട് വിളിക്കുമ്പോഴെല്ലാം ഫോൺ സ്വിച്ച് ഓഫാണ്. ഫ്ലൈ സോൺ, നമ്പർ: 34, ബ്ലോക്ക് 12, കല്യാൺപുരി, ഡൽഹി എന്ന വിലാസത്തിൽ നിന്നാണ് പാഴ്സൽ വന്നിരിക്കുന്നത്. ആലുവ പോസ്‌റ്റൽ സൂപ്രണ്ടിന് പരാതി നൽകി. പെരുമ്പാവൂർ സ്‌റ്റേഷനിൽ പരാതി നൽകിയെങ്കിലും പൊലീസ് സ്വീകരിക്കാൻ തയാറായില്ലെന്ന് അബ്‌ദുൽ ഖാദർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.