പഞ്ചമി ഓണം ട്രേഡ് ഫെയർ

ആലുവ: കെ.പി.എം.എസ് ആലുവ യൂനിയ‍​െൻറ പഞ്ചമി ഓണം ട്രേഡ് ഫെയറിന് തുടക്കം. സംസ്‌ഥാന അസി. സെക്രട്ടറി പി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് കെ.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. യൂനിയൻ ആലുവ കോഒാഡിനേറ്റർ ശശികല രാമൻകുട്ടി, ജില്ല പ്രസിഡൻറ് കുഞ്ഞപ്പൻ, സെക്രട്ടറി കെ.എ. സുരേഷ്, ട്രഷറർ വി.കെ. കുട്ടപ്പൻ, പഞ്ചമി സംസ്‌ഥാന കമ്മിറ്റി അംഗം കെ.കെ. ലജിത, ജിനി സാബു, അമ്പിളി ചന്ദ്രൻ, കെ.കെ. ശിവൻ, കെ.എ. വാസു, കെ.എ. സാബു എന്നിവർ സംസാരിച്ചു. ആലുവ സ്വകാര്യ ബസ് സ്‌റ്റാൻഡിന് സമീപമാണ് മേള. വിവിധ സംഘങ്ങളിൽനിന്നുള്ള പായസം, പച്ചക്കറി, പൂക്കൾ തുടങ്ങിയവ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.