പെരുന്നാൾ ആഘോഷം

ആലുവ: മേഖലയിൽ വിവിധ ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്കാരം നടന്നു. ആലുവ സ​െൻറ് മേരീസ് സ്കൂൾ മൈതാനത്ത് നടന്ന സെൻട്രൽ ഈദ്ഗാഹിന് ടി.കെ. അബ്‌ദുൽ സലാം നേതൃത്വം നൽകി. തോട്ടക്കാട്ടുകര പ്രിയദർശിനി ടൗൺ ഹാൾ മൈതാനത്ത് നടന്ന വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ ഈദ് ഗാഹിന് സാലിം എടവനക്കാടും സബ് ജയിൽ മൈതാനത്ത് നടന്ന കെ.എൻ.എം ഈദ് ഗാഹിന് ടി.കെ. അബൂബക്കർ മൗലവിയും നേതൃത്വം നൽകി. തോട്ടുമുഖം ക്രസൻറ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് പ്രമുഖ പണ്ഡിതൻ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് നേതൃത്വം നൽകി. നൊച്ചിമ സലഫി മസ്ജിദ് ഈദ് ഗാഹിന് മൗലവി അഷ്‌റഫ്‌ സുല്ലമി ഒതായിയും ചാലക്കൽ ദാറുസലാം സ്‌കൂൾ മൈതാനത്ത് നടന്ന ഈദ് ഗാഹിന് മൗലവി അബ്‌ദുൽ സമദ് കോങ്ങാടും നേതൃത്വം നൽകി. തായിക്കാട്ടുകര ദാറുസലാമിലും ഈദ് ഗാഹ് നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.