ജില്ല കൺവെൻഷൻ

കൊച്ചി: ബി.ജെ.പിയും സംഘ്പരിവാറും ആൾദൈവങ്ങളെ വളർത്തുന്നതിൽ മുഖ്യപങ്കാണ് വഹിക്കുന്നതെന്ന് ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് പറഞ്ഞു. വർഗീയ ധ്രുവീകരണം വഴി രാജ്യത്തി​െൻറ മതനിരപേക്ഷത തകർത്ത് എന്നും അധികാരത്തിൽ തുടരാമെന്നത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് (െഎ) ന്യൂനപക്ഷവിഭാഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി സെക്രട്ടറി െഎ.കെ. രാജു മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് റെജി കിക്കരിക്കാട് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഇക്ബാൽ വലിയവീട്ടിൽ, ജോസഫ് ആൻറണി, സേവ്യർ തായങ്കരി, സംസ്ഥാന കോഒാഡിനേറ്റർ സണ്ണി കുരുവിള, ജില്ല ഭാരവാഹികളായ എ.എസ്. ജോൺ, റെഡ്ജൺ റെബല്ലോ, ജോളി വലിയവീട്ടിൽ, അഷ്റഫ് കാട്ടുപറമ്പൻ, വി.എഫ്. ഏണസ്റ്റ്, ലിജി ടൈറ്റസ്, ലാൽ ബർട്ട് ചെട്ടിയാംകുടി, പി.എ. ഡീൻസ്, പി.എ. നവാസ്, ടി.യു. സാദത്ത്, കെ.കെ. ജിൻസൺ, ജോഷി പറോക്കാരൻ, എ.എം. കുഞ്ഞുമരക്കാർ, ഷാനവാസ് മേത്തർ, അഡ്വ. വർഗീസ് തോമസ്, ഷൈബി പാപ്പച്ചൻ, അലക്സാണ്ടർ റാൽസൺ, ഇ.ജെ. ഡാനി, ജെയ്മോൻ തോട്ടുപുറം, എം.എം. ഷാജഹാൻ, എൽേദാ കെ. ചെറിയാൻ, എ.എ. നാസർ, ടി.എ. സിയാദ്, അജിത് പീറ്റർ, ഫ്രാൻസിസ് ആദപ്പള്ളി, അഷ്റഫ് കടപ്പള്ളി, വി.എ. വർഗീസ്, എം.സി. ഉണ്ണികുഞ്ഞുമാസ്റ്റർ, സിറാജ് ബാബു തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.