എഴുതിത്തുടങ്ങുന്ന കുട്ടികൾ ഇംഗ്ലീഷിനെ ആശ്രയിക്കുന്നത് ദൗർഭാഗ്യകരം ^ഡോ. കെ.എസ്​. രാധാകൃഷ്ണൻ

എഴുതിത്തുടങ്ങുന്ന കുട്ടികൾ ഇംഗ്ലീഷിനെ ആശ്രയിക്കുന്നത് ദൗർഭാഗ്യകരം -ഡോ. കെ.എസ്. രാധാകൃഷ്ണൻ കൊച്ചി: ഭവൻസ് വിദ്യാമന്ദിർ വിദ്യാർഥിനി എ. നികിത എഴുതിയ എഴുപതോളം ഹിന്ദി കവിതകളുടെ സമാഹാരം 'സിന്ദഗി ഏക് എഹ്സാസ്' പ്രകാശനം ഡോ.കെ.എസ്. രാധാകൃഷ്ണൻ നിർവഹിച്ചു. എഴുതിത്തുടങ്ങുന്ന കുട്ടികൾ ഇംഗ്ലീഷിനെ ആശ്രയിക്കുന്നത് ദൗർഭാഗ്യകരമാണെന്നും നികിത ഇന്ത്യൻ ഭാഷ തെരഞ്ഞെടുത്തത് ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. എഴുത്തി​െൻറ ലോകത്തിലേക്ക് കാൽവെപ്പ് നടത്തുന്ന തുടക്കക്കാരിക്കപ്പുറമുള്ള സാധ്യത നികിതയുടെ രചനകളിൽ കാണുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രഫ. വി. ശിവാനന്ദഭട്ട് അധ്യക്ഷത വഹിച്ചു. സാഹിത്യകാരിയും കുസാറ്റ് ഹിന്ദി വിഭാഗം മേധാവിയുമായ ഡോ. വനജ, എം.എൻ. ഗിരി, സി.ഐ. ഉമ്മൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.