കാക്കനാട്: തൊട്ടടുത്തുവരെ ഓട്ടം പോകുന്നതിന് അമിത കൂലി വാങ്ങിയ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് തെറിച്ചു. എറണാകുളം എം.ജി റോഡ് സ്റ്റാന്‍ഡില്‍നിന്നും ഓട്ടം വിളിച്ച കാക്കനാട് സ്വദേശി ചെറിയാന്‍ സൈമെൻറ പരാതിയിലാണ് നടപടി. സംഭവത്തില്‍ എസ്.ആര്‍.എം റോഡ് സ്വദേശിയായ അബ്ദുൽ ഖാദറിെൻറ ലൈസന്‍സാണ് എറണാകുളം ആര്‍.ടി.ഒ. റെജി പി. വര്‍ഗീസ് സസ്‌പെന്‍ഡ് ചെയ്തത്. എറണാകുളം സെന്‍ട്രല്‍ സ്‌ക്വയറില്‍നിന്ന് മറൈന്‍ഡ്രൈവ് വരെ പോകാനാണ് സൈമണ്‍ ഓട്ടം വിളിച്ചത്. മിനിമം കൂലിയേക്കാള്‍ കൂടുതല്‍ തുക വാങ്ങിയെന്നാണ് യാത്രക്കാരെൻറ പരാതി. തുടര്‍ന്ന് ഓട്ടോറിക്ഷയുടെ നമ്പര്‍ കുറിച്ചെടുത്ത് ആര്‍.ടി.ഒക്ക് പരാതി നല്‍കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.