കൊച്ചി: കൊച്ചിൻ ഷിപ്പ്യാർഡ് എംപ്ലോയീസ് ഒാർഗനൈസേഷൻ (െഎ.എൻ.ടി.യു.സി) തെരഞ്ഞെടുപ്പ് മുൻസിഫ് കോടതി താൽക്കാലികമായി മരവിപ്പിച്ചു. ക്വാറം തികയാതെ ചേർന്ന ജനറൽബോഡിയിൽ ഏകപക്ഷീയമായി നടത്തിയ പ്രഖ്യാപനത്തിലൂടെയുള്ള തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരനായ സി.വി. ഗോപി നൽകിയ ഹരജിയിലാണ് ഉത്തരവ്. െഎ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരനെ പ്രസിഡൻറും ആലപ്പുഴ ഡി.സി.സി പ്രസിഡൻറ് എം. ലിജുവിനെ ജനറൽ സെക്രട്ടറിയുമായി തെരഞ്ഞെടുത്ത നടപടിയാണ് മരവിപ്പിച്ചത്. ഭാരവാഹിത്വവുമായി ബന്ധപ്പെട്ട് നേരേത്ത തർക്കങ്ങൾ ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ഒരു വിഭാഗം കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.