മട്ടാഞ്ചേരി: രാജഭരണകാലത്ത് പ്രജകളുടെ ആരോഗ്യം ലക്ഷ്യംവെച്ച് മഹാരാജാവ് നിർമിച്ച കരുവേലിപ്പടി മഹാരാജാസ് ആശുപത്രി പ്രവർത്തനം ജനകീയ ഭരണകാലത്ത് താളംതെറ്റുന്നു. ദിനംപ്രതി അറുന്നൂറിലേറെ സാധാരണക്കാർ ആശ്രയിക്കുന്ന ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ഉള്ള ഡോക്ടമാരിൽ പലരും താമസിച്ച് എത്തുന്നതും ചികിത്സ തേടിയെത്തുന്ന രോഗികളെ വലക്കുകയാണ്. തിങ്കളാഴ്ച രാവിലെ മുതൽ ആശുപത്രിയിൽ നീണ്ട വരി അനുഭവപ്പെട്ടു. അസുഖം ബാധിച്ച കുട്ടികളുമായെത്തിയ അമ്മമാർ ഡോക്ടർമാർ വരാൻ താമസിച്ചതോടെ ബഹളം വെച്ചു. ചികിത്സ തേടി ആശുപത്രിയിലെത്തുമ്പോൾ പരിശോധനക്ക് ആളില്ലാത്തത് ബഹളത്തിനിടയാക്കുന്നുണ്ടെങ്കിലും അധികൃതർ ഇവ കണ്ടില്ലെന്ന് നടിക്കുകയാണെന്നും രോഗികൾ ആരോപിച്ചു. ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു. വയോജനദിനാഘോഷം നടത്തി മട്ടാഞ്ചേരി: കേരള സർക്കാർ സാമൂഹിക നീതി വകുപ്പിെൻറ സഹകരണത്തോടെ ഐ.സി.ഡി.എസ് കൊച്ചി അർബൻ ഒന്നിെൻറയും പള്ളുരുത്തി യൂനിറ്റിെൻറയും ആഭിമുഖ്യത്തിൽ വയോജനദിനാഘോഷം സംഘടിപ്പിച്ചു. ചുള്ളിക്കൽ ബത്ലേഹം ഹാളിൽ നടന്ന പരിപാടി കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത മേഖലകളിൽ നേട്ടം കൈവരിച്ച ആറ് വയോധികരെ ആദരിച്ചു. വയോജന സംരക്ഷണ സംബന്ധമായ നിയമങ്ങളെക്കുറിച്ച് ക്ലാസും വിവിധ കലാപരിപാടികളും നടന്നു. കൗൺസിലർ വത്സല ഗിരീഷ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.ബി. സാബു മുഖ്യാതിഥിയായിരുന്നു. പ്രതിപക്ഷ നേതാവ് കെ.ജെ. ആൻറണി, കൗൺസിലർമാരായ ശ്യാമള എസ്. പ്രഭു, ആൻറണി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ജില്ല നിയമസേവന അതോറിറ്റി സബ് ജഡ്ജി സി.എസ്. മോഹിത് വിഷയാവതരണം നടത്തി. ശിശുവികസന പദ്ധതി ഓഫിസർമാരായ എം. റഹ്മത്ത് ബീവി സ്വാഗതവും സി.ആർ. ബീനാകുമാരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.