വനിത കോൺസ്​റ്റബിൾ നിയമനം പാതിവഴിയിൽ ഉപേക്ഷിച്ചു; റാങ്ക്​ ലിസ്​റ്റിലുള്ളവർ നിയമ നടപടിക്കൊരുങ്ങുന്നു

ആലപ്പുഴ: വനിത പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റി​െൻറ കാലാവധി നീട്ടാതെ സർക്കാർ നിയമനം പാതിവഴിയിൽ ഉപേക്ഷിച്ചതോടെ ഉദ്യോഗാർഥികൾ നിരാശയിൽ. നിയമ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗാർഥികൾ. സംസ്ഥാന അടിസ്ഥാനത്തിൽ 2015ലാണ് പി.എസ്.സി വനിത കോൺസ്റ്റബിൾ വിജ്ഞാപനം ക്ഷണിച്ചത്. തുടർന്ന് പരീക്ഷ നടത്തി 2016ൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. ഒഴിവ് വന്ന 931 തസ്തികയിലേക്ക് 605 പേർക്ക് നിയമനവും നൽകി. എന്നാൽ, ഇതിന് ശേഷം നിയമനം നടത്താതെ ലിസ്റ്റ് റദ്ദാക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇതോടെ ജോലിക്കായി മെഡിക്കൽ അടക്കം ടെസ്റ്റുകൾ പൂർത്തിയാക്കിയവരുടെ നിയമനവും അനിശ്ചിതത്വത്തിലായി. വിവിധ ജില്ലകളിൽനിന്ന് 326 പേരാണ് ജോലിക്കായി കാത്തിരിക്കുന്നത്. കൊല്ലം, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗവും. നിയമനം പൂർത്തിയാകാതെ റാങ്ക് ലിസ്റ്റി​െൻറ കാലാവധി പെെട്ടന്ന് അവസാനിപ്പിച്ചതാണ് ഉദ്യോഗാർഥികൾക്ക് തിരിച്ചടിയായത്. ലിസ്റ്റി​െൻറ കാലാവധി അവസാനിച്ചതായി അറിയിച്ച് പി.എസ്.സി എല്ലാ സബ് ഓഫിസുകളിലേക്കും കത്ത് നൽകി. തീരുമാനം വെള്ളിയാഴ്ച പ്രാബല്യത്തിൽ വന്നു. ലിസ്റ്റി​െൻറ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഫലമുണ്ടായില്ല. നിലവിൽ 26 വയസ്സുവരെ മാത്രമാണ് പരീക്ഷ എഴുതാൻ കഴിയുക. എന്നാൽ, പല ഉദ്യോഗാർഥികൾക്കും പ്രായപരിധി കഴിഞ്ഞതോടെ മറ്റൊരു അവസരം ഇല്ലെന്നത് ദുഃഖം ഇരട്ടിയാക്കുന്നു. സർക്കാറിന് താൽപര്യമില്ലാത്തതാണ് റാങ്ക് ലിസ്റ്റി​െൻറ കാലാവധി നീട്ടാത്തതെന്ന് ഉദ്യോഗാർഥികൾ പറയുന്നു. ഉപജില്ല കലോത്സവം; വിധികർത്താക്കളുടെ പാനൽ ആലപ്പുഴ: തിരുവല്ല വിദ്യാഭ്യസ ജില്ലയുടെ പരിധിയിലുള്ള സ്കൂളുകളിൽ 2017-18 വർഷത്തെ ഉപജില്ല കലോത്സവുമായി ബന്ധപ്പെട്ട് വിവിധയിനങ്ങളിൽ വിധികർത്താക്കളുടെ പാനൽ തയാറാക്കുന്നു. പത്തനംതിട്ട റവന്യൂ ജില്ലക്ക് പുറത്തുനിന്നുള്ള വിധികർത്താക്കൾ അനുബന്ധ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ഇൗ മാസം 25നകം തിരുവല്ല ജില്ല വിദ്യാഭ്യാസ ഓഫിസിൽ നേരിട്ടോ തപാൽ മാർഗമോ നൽകണം. പരീക്ഷ പരിശീലനം ആലപ്പുഴ: ജില്ലയിലെ പട്ടികജാതി-വർഗ വിഭാഗ വിദ്യാർഥികൾക്ക് വിവിധ പരീക്ഷകൾക്ക് സൗജന്യ പരീക്ഷ പരിശീലനം നൽകുന്നു. ആലുവ ഗവ. പ്രീ എക്സാമിനേഷൻ െട്രയിനിങ് സ​െൻററിലാണ് പരിശീലനം. ലാസ്റ്റ് േഗ്രഡ് സർവൻറ്, അസിസ്റ്റൻറ് േഗ്രഡ് രണ്ട് (കമ്പിനി/കോർപറേഷൻ/ബോർഡ്), ഡി.ടി.പി/ഡാറ്റഎൻട്രി പരീക്ഷകൾക്കാണ് പരിശീലനം. താൽപര്യമുള്ളവർ ഫോട്ടോ, ജാതി, സർട്ടിഫിക്കറ്റുകൾ, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം രക്ഷിതാവിനോടൊപ്പം ഇൗ മാസം 31നകം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0484 2623304.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.