ആലപ്പുഴ: നഗരത്തിലെ കിയോസ്കുകളുടെ(കടമുറികൾ) സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് കനാൽ മാനേജ്മെൻറ് സൊസൈറ്റി കത്ത് നൽകി. ഞായറാഴ്ച രാത്രി കൽക്കെട്ട് തകർന്ന് മൂന്ന് കിയോസ്കുകൾ കനാലിൽ പതിച്ച സാഹചര്യത്തിലാണിത്. സീറോ ജങ്ഷൻ, മുപ്പാലം, ശവക്കോട്ടപ്പാലം, ഇരുമ്പുപാലം എന്നിവിടങ്ങളിൽ 64 കിയോസ്കുകളുണ്ട്. ഇതിൽ ഭൂരിഭാഗവും കാലപ്പഴക്കംമൂലം അപകടാവസ്ഥയിലാണെന്ന് വ്യാപാരികൾ പരാതി നൽകിയിരുന്നു. കെട്ടിടങ്ങൾ പരിപാലിക്കേണ്ടത് നിർമിതി കേന്ദ്രമാണ്. ഇതിലെ വീഴ്ചയാണ് തകർച്ചക്ക് കാരണം. കെട്ടിടങ്ങളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി വ്യാപാരികൾ മുമ്പും അധികൃതർക്ക് പരാതി നൽകിയെങ്കിലും പരിശോധന നടത്തിയിരുന്നില്ല. ഇതാണ് ഞായറാഴ്ച രാത്രി ദുരന്തത്തിന് ഇടയാക്കിയതെന്ന് വ്യാപാരികൾ ആരോപിച്ചു. ഓരോ സ്ഥാപനത്തിനും രണ്ടര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ട്. കടമുറികൾ തകർന്നത് രാത്രിയിയായതിനാൽ ആളപായം ഉണ്ടായില്ല. ചില കിയോസ്കുകളുടെ കോൺക്രീറ്റ് ഭിത്തികളിലെ വിള്ളൽമൂലം അവ ചരിഞ്ഞുതുടങ്ങിയിട്ടുണ്ട്. ബലക്ഷയം സംഭവിച്ച മൂന്ന് കിയോസ്കുകൾ കനാലിൽ വീണതോടെ വ്യാപാരികൾ ഭീതിയിലാണ്. 2006ൽ കനാൽ നവീകരണത്തിെൻറ ഭാഗമായി വ്യാപാരികളെ പുനരധിവസിപ്പിക്കാനാണ് കനാൽ മാനേജ്മെൻറ് സൊസൈറ്റി കിയോസ്കുകൾ നിർമിച്ചത്. സംഭവത്തെ കുറിച്ച് കലക്ടറും കനാൽ മാനേജ്മെൻറ് സൊസൈറ്റിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ദിവസങ്ങൾ കഴിഞ്ഞിട്ടും വീണ കെട്ടിടങ്ങൾ പരിശോധിക്കാൻ നിർമിതി കേന്ദ്രം ഉദ്യോഗസ്ഥർ എത്താത്തത് വ്യാപാരികൾക്കിടയിൽ അതൃപ്തിയുണ്ടാക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടിയും തുടങ്ങിയിട്ടില്ല. മികാസ ഫുട്ബാൾ ക്ലബ് ഭാരവാഹികളെ തെരഞ്ഞെടുത്തു ആലപ്പുഴ: മികാസ ഫുട്ബാൾ ക്ലബിെൻറ വാർഷിക ജനറൽ ബോഡി യോഗവും ഓൾ കേരള സെവൻസ് ഫ്ലഡ് ലൈറ്റ് ഫുട്ബാൾ ടൂർണമെൻറ് സംഘാടക സമിതിയും നഗരസഭ ചെയർമാൻ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ കമാൽ എം. മാക്കിയിൽ അധ്യക്ഷത വഹിച്ചു. ജേക്കബ് ജോൺ, മുഹമ്മദ് നജീബ്, ജി. മനോജ് കുമാർ, കെ.ആർ.എം. ഷറഫ്, എം.കെ. നിസാർ, ടോമി പുലിക്കാട്ടിൽ, ഡോ. പി.ടി. സക്കറിയ, ബി. നൈസാം, ജമാലുദ്ദീൻ, \Iഇഹാസ്\I യൂസുഫ് എന്നിവർ സംസാരിച്ചു. മികാസ ഫുട്ബാൾ ക്ലബിെൻറ അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളായി കമാൽ എം. മാക്കിയിൽ, എ.എ. ഷുക്കൂർ, എ.എം. ആരിഫ് എം.എൽ.എ, നഗരസഭ ചെയർമാൻ തോമസ് ജോസഫ്, പി.പി, ചിത്തരഞ്ജൻ (രക്ഷാ.), ജേക്കബ് ജോൺ (പ്രസി.), മുഹമ്മദ് നജീബ് (വർക്കിങ് പ്രസി.), കെ.ആർ.എം. ഷറഫ് (ജന. സെക്ര.), ബി. നൈസാം (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. ക്ലബിെൻറ ഉപദേഷ്ടാക്കളായി പി.പി. ജോൺ, നീലകണ്ഠൻ, ഡോ. പി.ടി. സക്കറിയ എന്നിവരെയും ലീഗൽ അഡ്വൈസറായി ജി. മനോജ്കുമാറിനെയും തെരഞ്ഞെടുത്തു. ടോമി പുലിക്കാട്ടിൽ, സന്തോഷ്കുമാർ, ടി.ടി. കുരുവിള, ദിനേശൻ ഭാവന, ജലാലുദ്ദീൻ, ഷൈജു ഡേവിഡ്, മുഹമ്മദ് സലീം (വൈസ് പ്രസി.), താജു കാന, ചന്ദ്രബാബു, \Iജുഹാസ് \Iയൂസുഫ്, സാദത്ത്, ജമാൽ, ഷാജഹാൻ, നവാസ് പുളിമൂട്ടിൽ, സന്ദീപ്, ഡോഡി ജെ. പീറ്റർ (ജോ. സെക്ര.) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ക്ലബിെൻറ മുഖ്യ പരിശീലകനായി മുഹമ്മദ് സലീമിനെയും ഗ്രാസ് റൂട്ട് പരിശീലകനായി നാമിൻ ടെറൻസിനെയും ടീം മാനേജറായി \Iജഹാസ്\I യൂസുഫിനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.