പൊതുമേഖല ബാങ്കുകൾ പാവങ്ങളെ കൊള്ളയടിക്കുന്നു -കത്തോലിക്ക കോൺഗ്രസ് മൂവാറ്റുപുഴ: പൊതുമേഖല ബാങ്കുകൾ പാവങ്ങളെ കൊള്ളയടിക്കുകയാണെന്ന് കത്തോലിക്ക കോൺഗ്രസ് കോതമംഗലം രൂപത കമ്മിറ്റി ആരോപിച്ചു. വൻകിട മുതലാളിമാരുടെയും കോർപറേറ്റുകളുടെയും കോടിക്കണക്കിന് രൂപയുടെ വായ്പ ഓരോ വർഷവും ബാങ്കുകൾ എഴുതിത്തള്ളുമ്പോൾ മറുവശത്ത് പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ബാങ്കിൽ അക്കൗണ്ടുള്ളവരുടെ മിനിമം ബാലൻസ് 1000 രൂപയിൽ കുറവായാൽ പിഴ ഈടാക്കുന്ന നടപടി അംഗീകരിക്കാനാവില്ല. ബാങ്കിൽനിന്ന് പണം പിൻവലിക്കാനെത്തുമ്പോഴാണ് മിനിമം ബാലൻസ് നിലനിർത്താത്തതിനാൽ തങ്ങളുടെ അക്കൗണ്ടിൽനിന്ന് പിഴയിനത്തിൽ പണം ഈടാക്കിയതായി അറിയുന്നത്. ബാങ്കുകളുടെ ഈ നടപടി പ്രതിഷേധാർഹമാണ്. ആവശ്യത്തിനും അനാവശ്യത്തിനും ഉപഭോക്താവിന് എസ്.എം.എസ് അയക്കുകയും ഇന്ത്യയിൽ ഒരു ടെലികോം കമ്പനിയും ഈടാക്കാത്ത ചാർജ് ഈടാക്കുകയും ചെയ്യുകയാണ്. എ.ടി.എം ഇടപാടിലും ബാങ്കുകൾ കൊള്ള നടത്തുകയാണ്. ഇത്തരം പകൽക്കൊള്ള ബാങ്കുകൾ അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. രൂപത പ്രസിഡൻറ് ഐപ്പച്ചൻ തടിക്കാട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോസ് പുതിയിടം, ട്രഷറർ ജോൺ മുണ്ടൻകാവിൽ, കേന്ദ്ര ജനറൽ സെക്രട്ടറി ബിജു പറയന്നിലം, ജോസ് ഇലഞ്ഞിക്കൽ, ജോയിപോൾ, അഗസ്റ്റിന്‍ ചെട്ടിപ്പറമ്പിൽ, മാത്യു മലേക്കുടി, ലൈല സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.