മൂവാറ്റുപുഴ: നഗരമധ്യത്തിലെ കടയിൽനിന്നും മരപ്പട്ടിയെ പിടികൂടി. മൂവാറ്റുപുഴ കീച്ചേരിപ്പടിയിലെ വാരിക്കാട്ട് നൗഷാദിെൻറ ഉടമസ്ഥതയിലുള്ള വി.എം. മെറ്റൽസ് ആൻഡ് പ്ലാസ്റ്റിക് കടയിൽ നിന്നുമാണ് മരപ്പട്ടിയെ പിടികൂടിയത്. കടയിൽ സ്ഥിരമായി രാത്രി കാലങ്ങളിൽ സാധനങ്ങൾ നശിപ്പിക്കുന്നതിനാൽ സ്ഥാപിച്ച എലിപ്പെട്ടിയിലാണ് മരപ്പട്ടി കുടുങ്ങിയത്. ബുധനാഴ്ച രാവിലെ കട തുറന്നപ്പോഴാണ് യ നിലയിൽ കണ്ടെത്തിയത്. ഒന്നര കിലോയോളം തൂക്കമുണ്ടായിരുന്നു മരപ്പട്ടിക്ക്. നിരവധിയാളുകളാണ് മരപ്പട്ടിയെ കാണാനെത്തിയത്. വിവരമറിയിച്ചതിനെത്തുടർന്ന് കോതമംഗലത്ത് നിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ മരപ്പട്ടിയെ കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.