കെ.വി.എം ആശുപത്രിയിലെ നഴ്​സ്​ സമരം ശക്തിപ്പെടുന്നു

ചേർത്തല: രണ്ടുമാസമായി ചേർത്തല കെ.വി.എം ആശുപത്രിയിലെ നഴ്സുമാർ നടത്തിവരുന്ന സമരം ഒത്തുതീർപ്പാക്കാനുള്ള മന്ത്രിതല ശ്രമം പരാജയപ്പെട്ടത് ഭരണരംഗത്തിന് തിരിച്ചടിയായി. ചേർത്തലയിലെ പൊതുസമൂഹവും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും നഴ്സുമാരുടെ ആവശ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് സ്ഥലം എം.എൽ.എയായ മന്ത്രി പി. തിലോത്തമനും തൊട്ടടുത്ത മണ്ഡലത്തിലെ എം.എൽ.എയായ മന്ത്രി ഡോ. ടി.എം. തോമസ് െഎസക്കും കലക്ടർ ടി.വി. അനുപമയും ഉൾപ്പെടെയുള്ളവർ ആശുപത്രി മാനേജ്മ​െൻറിനെ ചർച്ചയിലൂടെ ധാരണയിലെത്തിക്കാനുള്ള ശ്രമം നടത്തിയത്. എന്നാൽ, ഉറച്ച നിലപാടുമായി എത്തിയ മാനേജ്മ​െൻറ് പുറത്താക്കിയ നഴ്സുമാരെ തിരിച്ചെടുക്കുന്ന കാര്യത്തിൽ വിമുഖത കാണിക്കുകയാണ് ഉണ്ടായത്. നഴ്സുമാരുടെ നിരാഹാരസമരം ഉയർത്തുന്ന സാമൂഹിക പ്രശ്നം ഒേട്ടറെ പ്രസ്ഥാനങ്ങളുടെ പിന്തുണ അവർക്ക് ലഭിക്കുന്നതിന് ഇടയാക്കി. നഴ്സുമാർക്ക് ജീവിക്കാനുള്ള തുക ലഭിക്കുന്നില്ലെന്നുമാത്രമല്ല, തൊഴിൽ സുരക്ഷിതത്വവും നഷ്ടപ്പെടുന്ന സാഹചര്യവുമാണ്. പ്രാദേശികമായി മാത്രമല്ല, ദൂരസ്ഥലങ്ങളിൽനിന്നുവരെ പിന്തുണയുമായി എത്തുന്നവർ നിരവധിയാണ്. ഒാേട്ടാ തൊഴിലാളികൾ ഉൾപ്പെടെ തൊഴിലാളി സമൂഹവും സമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച നടത്തിയ ചർച്ചയിൽ ചില വ്യക്തികളുടെ നിക്ഷിപ്ത താൽപര്യവും ചർച്ച അലസാൻ കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുകൊണ്ടാണ് സമരത്തിന് പിന്തുണയുമായി എത്തിയ സംഘടനകൾ ഉത്തരവാദപ്പെട്ടവരുടെ വീടുകളിലേക്ക് പ്രകടനം നടത്തിയത്. യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ നഴ്സുമാരുടെ സമരപ്പന്തലിൽ ഉപവാസം നടത്തി. കെ.പി.സി.സി നിർവാഹകസമിതി അംഗം എസ്. ശരത്, എൻ.പി. വിമൽ, എൻ.ജെ. അനന്തകൃഷ്ണൻ, ഉഷ സദാനന്ദൻ, ടെറിൻ ജോൺ, ജയകൃഷ്ണൻ, വിഷ്ണു വയലാർ തുടങ്ങിയവരാണ് ഉപവാസം അനുഷ്ഠിച്ചത്. ചർച്ച അലസിയതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫി​െൻറ നേതൃത്വത്തിൽ ആശുപത്രിയിലേക്കും ചീഫ് മെഡിക്കൽ ഓഫിസറുടെ വീട്ടിലേക്കും നടത്തിയ മാർച്ചിന് ജില്ല സെക്രട്ടറി ടി.ടി. ജിസ്മോൻ, എ. ബൈരഞ്ജിത്, ബോബി ശശിധരൻ, പി.വി. ഗിരീഷ് കുമാർ, സാംജി സന്തോഷ്, കെ. ഷാ എന്നിവർ നേതൃത്വം നൽകി. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള കാത്തലിക് യൂത്ത് മൂവ്മ​െൻറി​െൻറ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് കൊച്ചി രൂപത മുൻ പ്രസിഡൻറ് ടി.എ. ഡാർഫിൻ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡൻറ് ജോസഫ് ദിലീപ് അധ്യക്ഷത വഹിച്ചു. മാനേജ്മ​െൻറിേൻറത് ധാർഷ്ട്യം -വെൽഫെയർ പാർട്ടി ചേർത്തല: നഴ്സുമാരുടെ ന്യായമായ അവകാശങ്ങൾ പരിഹരിക്കാതെ കെ.വി.എം ആശുപത്രി മാനേജ്മ​െൻറ് ധാർഷ്ട്യ നിലപാട് സ്വീകരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി. മന്ത്രിമാരും കലക്ടറും പെങ്കടുത്ത ചർച്ചയിൽ സമരം ഒത്തുതീർപ്പാകാതിരുന്നത് പ്രതിഷേധാർഹമാണ്. മാനേജ്മ​െൻറി​െൻറ ധിക്കാര നിലപാടിന് പിന്നിൽ നിഗൂഢതയുണ്ടെന്ന് പാർട്ടി ചേർത്തല മണ്ഡലം പ്രസിഡൻറ് നജീബ് പൊന്നാംവെളി പറഞ്ഞു. മാനേജ്മ​െൻറ് നിഷേധാത്മക നയം തുടർന്നാൽ ബഹുജനങ്ങളെ വസ്തുത ബോധ്യപ്പെടുത്താൻ പാർട്ടി കാമ്പയിനുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.