ആലുവ: ദലിത് എന്ന പദം നിരോധിച്ച സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് തനിമ കലാസാഹിത്യവേദി സംസ്‌ഥാന നേതൃസംഗമം ആവശ്യപ്പെട്ടു. നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തെ ഏകോപിപ്പിക്കാൻ അംബേദ്‌കർ അടക്കമുള്ള ദേശീയനേതാക്കൾ രൂപപ്പെടുത്തിയ വാക്കാണത്. പുതിയ കാലത്ത് ഉയർന്നുവന്ന ദലിത് അനുകൂല സാംസ്കാരികഭാഷയെകൂടി നിരോധിക്കുന്ന ഇൗ നീക്കം ഫാഷിസമാണ്. എഴുത്തുകാരുടെ സ്വാതന്ത്ര്യമായ ഭാഷയിൽ ഇടതുസർക്കാർതന്നെ കൈെവക്കുന്നത് വിരോധാഭാസമാണ്. ഇത്തരം കീഴ്വഴക്കങ്ങൾ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുമെന്നും യോഗം വിലയിരുത്തി. എഴുത്തുകാരനും വിവർത്തകനുമായ വി.എ. കബീർ സംഗമം ഉദ്ഘാടനം ചെയ്തു. ആലുവ ഹിറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സംസ്‌ഥാന പ്രസിഡൻറ് ആദം അയ്യൂബ് അധ്യക്ഷത വഹിച്ചു. സംസ്‌ഥാന ജനറൽ സെക്രട്ടറി ഡോ. ജമീൽ അഹമ്മദ്, ഡോ. ഷാജഹാൻ, ഫൈസൽ കൊച്ചി, റഹ്മാൻ മുന്നൂര്, സക്കീർ ഹുസൈൻ, സൈനബ് ചാവക്കാട് എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് അൻസാർ തായിക്കാട്ടുകര നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.