ഹരിപ്പാട്: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മയിൽ ചത്തു. ദേവെൻറ വാഹനം എന്ന നിലയിലാണ് ക്ഷേത്രത്തിൽ പുരാതനകാലം മുതൽ മയിലുകളെ സംരക്ഷിച്ചുവന്നത്. ഏകദേശം 15 വർഷം മുമ്പാണ് വനം വകുപ്പിെൻറ നിർദേശ പ്രകാരവും മേൽനോട്ടത്തിലും പ്രത്യേകം കൂട് പണിത് മയിലുകളെ സംരക്ഷിച്ചുവന്നത്. മുമ്പ് അഞ്ചോളം മയിലാണ് ക്ഷേത്രത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ ഒരു ആൺമയിലാണ് ഉണ്ടായിരുന്നത്. ഇത് പ്രായാധിക്യത്താൽ അവശതയിലുമായിരുന്നു. ദേവസ്വം വൈറ്ററിനറി ഡോക്ടർ ശശീന്ദ്രദേവിെൻറ ചികിത്സയിലായിരുന്നു. ക്ഷേത്ര കൊട്ടാരവളപ്പിൽ അടക്കം ചെയ്തു. വൈകീട്ട് ക്ഷേത്രതന്ത്രി കിഴക്കേ പുല്ലാംവഴി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പഞ്ചപുണ്യാഹം നടത്തിയശേഷമാണ് പൂജകൾ ആരംഭിച്ചത്. മയിൽ ചത്തതോടെ ക്ഷേത്രത്തിൽ ആദ്യമായി മയിൽക്കൂടും ഒഴിഞ്ഞു. കേരള കാളിദാസൻ കേരളവർമ വലിയകോയി തമ്പുരാൻ 'മയൂരസന്ദേശം' എഴുതിയതുതന്നെ ഹരിപ്പാട് ക്ഷേത്രത്തിൽ ദിവസവും ദർശനത്തിനെത്തുമ്പോൾ ഇവിടെ ഉണ്ടായിരുന്ന മയിലുകളെ കാണുകയും അവരെ സന്ദേശവാഹകരായി കണ്ടുകൊണ്ടാണെന്നുമാണ് വിശ്വാസം. അതുകൊണ്ട് ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഹരിപ്പാട് ക്ഷേത്രത്തിലെ മയിൽക്കൂട്ടിൽ വനം വകുപ്പ് മുൻകൈയെടുത്ത് ഒരു ജോടി മയിലുകളെ എത്രയും പെട്ടെന്ന് എത്തിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.