കൊച്ചി: റോഡ് ഗതാഗത മേഖല വൻകിട കോർപറേറ്റുകൾക്ക് അടിയറവെക്കുന്ന കേന്ദ്രസർക്കാറിെൻറ മോേട്ടാർ വാഹന നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി സംഘടിപ്പിക്കുന്ന സംസ്ഥാന കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച രാവിലെ 10 മുതൽ കളമശ്ശേരി ടൗണ്‍ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രാബല്യത്തില്‍ വരുമ്പോള്‍ സ്വകാര്യബസ്, ചരക്കുകടത്ത് മേഖലകള്‍ കോര്‍പറേറ്റുകള്‍ കൈയടക്കുകയും ഓട്ടോ-ടാക്‌സി മേഖല ഇല്ലാതെയാകുന്ന അവസ്ഥയുണ്ടാകുമെന്ന് സമിതി ജനറല്‍ കണ്‍വീനര്‍ കെ.എ. അലി അക്ബര്‍ പറഞ്ഞു. എം.ബി. സത്യന്‍, എ.ടി.സി. കുഞ്ഞുമോന്‍, എം.കെ. വിജയന്‍, മനോജ് പെരുമ്പള്ളില്‍ എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.