കൂത്താട്ടുകുളം: നഗരസഭയുടെ പരിധിയിലെ െകട്ടിടങ്ങളിൽ പാർപ്പിച്ചിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ കെട്ടിട ഉടമകൾ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു. കെട്ടിട നികുതി ഒടുക്കിയ രശീത്, ലൈസൻസിെൻറ കോപ്പി, താമസക്കാരുടെ തിരിച്ചറിയൽ കാർഡിെൻറ പകർപ്പ്, കെട്ടിടത്തിൽ നൽകിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ, മാലിന്യ നിർമാർജനത്തിന് സ്വീകരിച്ചിരിക്കുന്ന നടപടികൾ എന്നിവ അടങ്ങിയ വിവരങ്ങൾ ഏഴ് ദിവസത്തിനകം നഗരസഭ ഓഫിസിൽ നൽകണം. അല്ലാത്ത പക്ഷം ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നിയമ നടപടികൾ നഗരസഭ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു. ഏരിയ സമ്മേളനം കൂത്താട്ടുകുളം: സി.പി.എം ഏരിയ സമ്മേളനം 25, 26, 27 തീയതികളിൽ നടക്കും. ശനിയാഴ്ച സ്വാഗതസംഘം ചേരും. അധ്യാപക നിയമനം കൂത്താട്ടുകുളം: മണിമലക്കുന്ന് ടി.എം. ജേക്കബ് മെമ്മോറിയൽ ഗവ. കോളജിൽ കെമിസ്ട്രി വിഷയത്തിൽ എഫ്.ഡി.പി. സബ്സിറ്റിറ്റ്യൂട്ട് അധ്യാപക നിയമനം നടത്തുന്നു. 26 ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്കെത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.