പാമ്പാക്കുട: ഹർത്താൽ ദിനത്തിൽ യുവജന കൂട്ടായ്മ റോഡിലെ കുഴികൾ നികത്തി. പൂർണമായും തകർന്ന പാമ്പാക്കുട രാമമംഗലം റോഡിലെ ചിറക്കടവ് മുതൽ എഴുകാമറ്റത്തിൽപ്പടി വരെയുള്ള ഭാഗത്തെ കുഴികളാണ് യുവതീ യുവാക്കൾ ചേർന്ന് താൽക്കാലികമായി അടച്ചത്. ടോറസ് ഉൾെപ്പടെയുള്ള ലോറികൾ ഇടതടവില്ലാതെ ചീറിപ്പായുന്ന റോഡിലൂടെയുള്ള യാത്ര ദുഷ്കരമായിരുന്നു. ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപെടുന്നത് നിത്യസംഭവമാണ്. മഴപെയ്ത് കുഴികളിൽ വെള്ളം നിറഞ്ഞാൽ സ്‌കൂൾ കുട്ടികൾ ഉൾെപ്പടെയുള്ള കാൽനട യാത്രക്കാരും ദുരിതം അനുഭവിക്കണം. ഇതിനെത്തുടർന്നാണ് കുഴികൾ അടക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങിയത്. മനോജ് പാറമാറ്റത്തിൽ, ടോജോ ചിറപ്പുറത്ത്, രഞ്ജിനി കുമാർ, സിബി പൗലോസ്, ബേസിൽ ഏലിയാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.