യങ്​ സയൻറിസ്​റ്റ് അവാർഡ് ജേതാക്കൾ നാസ സന്ദർശനത്തിന്​ 21ന് പുറപ്പെടും

കാലടി: ആദിശങ്കര എൻജിനീയറിങ് കോളജ് നടത്തിയ ആദിശങ്കര യങ് സയൻറിസ്റ്റ് അവാർഡ് ജേതാക്കൾ നാസ സന്ദർശനത്തിന് ശനിയാഴ്ച പുറപ്പെടും. നാല് വിദ്യാർഥികളും അധ്യാപകരുമടങ്ങുന്ന 14 അംഗ സംഘമാണ് അമേരിക്കയിലേക്ക് തിരിക്കുന്നത്. ഹരിപ്പാട് ഗവ. ബി.എച്ച്.എസ് സ്കൂളിലെ ആദിത്യ ചന്ദ്രപ്രശാന്ത്, കൊരട്ടി എം.എ.എം.എച്ച്.എസിലെ ജോയൽ വർഗീസ്, കണ്ണൂർ മമ്പറം ഇ.എം.എസ്.എസ് സ്കൂളിലെ എ.ടി. ഷിൻജുൽ, സഞ്ജയ് സുധൻ എന്നീ വിദ്യാർഥികൾക്കാണ് 10 ദിവസത്തെ അമേരിക്ക സന്ദർശനത്തിന് അവസരം ലഭിച്ചത്. യുവശാസ്ത്രജ്ഞരെ കണ്ടെത്താനുള്ള മത്സരത്തിൽ ഇന്ത്യക്കകത്തും പുറത്തുനിന്നുമായി 250 സ്കൂളിലെ എട്ടുമുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളാണ് പങ്കെടുത്തത്. ആദ്യ മൂന്ന് സ്ഥാനക്കാർക്കും അവരുടെ അധ്യാപകർക്കും നാസ സന്ദർശനമായിരുന്നു സമ്മാനം. ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എ.എസ്. കിരൺകുമാറും വിക്രം സാരാഭായ് സ്പേസ് സ​െൻറർ ഡയറക്ടർ ഡോ. കെ. ശിവനും ചേർന്നാണ് എഴ് റൗണ്ടിൽ നടന്ന മത്സരത്തിെല വിജയികളെ പ്രഖ്യാപിച്ചത്. രണ്ടാമത് യങ് സയൻറിസ്റ്റ് അവാർഡിനുള്ള മത്സരത്തിന് നവംബർ നാലിന് തുടക്കമാകും. പാകം ചെയ്യാൻ ഉപയോഗിക്കുന്ന തീയിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഇക്കോ കുക്ക് പവർ എന്ന കണ്ടുപിടിത്തത്തിനാണ് ആദിത്യ ചന്ദ്രപ്രശാന്ത് ഒന്നാമതെത്തിയത്. സർക്കാർ സ്കൂളിൽനിന്ന് എത്തിയ ആദിത്യ​െൻറ നേട്ടത്തിന് പത്തരമാറ്റ് തിളക്കമുണ്ട്. ശരീരത്തിൽനിന്ന് ഉൗർജം ഉൽപാദിപ്പിക്കുന്ന ആശയമാണ് ജോയൽ വർഗീസിേൻറത്. വേസ്റ്റ് മാനേജ്മ​െൻറ് േപ്രാജക്ടാണ് ഷിൻജുലും സഞ്ജയ് സുധനും ചേർന്ന് അവതരിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.