ആയുർവേദ ദിനാചരണം

പിറവം: പിറവം ആയുർവേദ ആശുപത്രിയിൽ ആശുപത്രി വികസന സമിതിയുടെ നേതൃത്വത്തിൽ നടന്ന മുനിസിപ്പൽ ചെയർമാൻ സാബു കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ െഎഷ മാധവൻ അധ്യക്ഷത വഹിച്ചു. ജിൽസ് പെരിയപ്പുറം, അജേഷ് മനോഹർ, ഉപേന്ദ്രദാസ് മുകുന്ദൻ, ഡോ. എ.സി. പീറ്റർ, ശശി, ഡോ. ലക്ഷ്മി നായർ മാധവൻ എന്നിവർ പെങ്കടുത്തു. േഡാ. സലിം ആയുർവേദ ചികിത്സയുടെ മുന്നേറ്റത്തെക്കുറിച്ച് ക്ലാസെടുത്തു. കേരളോത്സവം പിറവം: നഗരസഭ കേരളോത്സവം 22 മുതൽ 29 വരെ വിവിധ വേദികളിൽ നടക്കും. 15നും 40നും ഇടയിൽ പ്രായമുള്ളവർക്ക് പെങ്കടുക്കാം. 23ന് നഗരസഭ പാർക്കിൽ കലാമത്സരങ്ങൾ നടക്കും. കൂടുതൽ പോയൻറ് നേടുന്ന ക്ലബിന് 5,000 രൂപയുടെ കാഷ് അവാർഡ് നൽകും. ക്രിക്കറ്റ് മത്സര ടീമുകൾ 21ന് മുമ്പും മറ്റുള്ളവർ 25ന് മുമ്പും രജിസ്റ്റർ ചെയ്യണം. ഫോൺ: 98953 68955. മുട്ടക്കോഴി വിതരണം പിറവം: എം.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ വിദ്യാർഥികൾക്കായി പൗൾട്രി ക്ലബി​െൻറ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച മുട്ടക്കോഴി വിതരണം നടത്തും. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.