ഒമ്പതാം ക്ലാസുകാരൻ പരാതി നൽകി; റോഡ് നന്നാക്കാത്തതിനെതിരെ കമീഷൻ കേസെടുത്തു

കൊച്ചി: പശ്ചിമകൊച്ചിയിൽ ചിന്മയ വിദ്യാലയത്തിലേക്ക് പോകുന്ന കണ്ണമാലി കളത്ര റോഡ് നന്നാക്കാത്തതിനെതിരെ ഒമ്പതാം ക്ലാസ് വിദ്യാർഥി നൽകിയ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്ത് വിശദീകരണം ആവശ്യപ്പെട്ടു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് എക്സിക്യൂട്ടിവ് എൻജിനീയറും പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എൻജിനീയറും കണ്ണമാലി പഞ്ചായത്ത് സെക്രട്ടറിയും നാലാഴ്ചക്കകം വിശദീകരണം നൽകണമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു. ബാലാവകാശ പ്രവർത്തകനും കളത്ര കണ്ണമാലി ചിന്മയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസുകാരനായ ആരോമൽ ദിലീപ് സമർപ്പിച്ച പരാതിയിലാണ് നടപടി. റോഡ് തകർന്നിട്ട് ഒരുവർഷമായി. ഇതുവഴി യാത്ര ദുരിതം നിറഞ്ഞതും അപകടകരവുമാണ്. റോഡിൽ ചിന്മയ കൂടാതെ മൂന്ന് സ്കൂളുണ്ട്. ആയിരക്കണക്കിന് വിദ്യാർഥികളാണ് ഇതുവഴി സഞ്ചരിക്കുന്നതെന്നും പരാതിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.