കേടായ ടി.വിക്ക്​ നഷ്​ടപരിഹാരം നൽകണമെന്ന്​ ഉപഭോക്​തൃ ഫോറം

കോതമംഗലം: വയോധികന് തുണയായി ഉപഭോക്തൃ ഫോറം വിധി. കേടായ ടി.വി നന്നാക്കി നൽകുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്നാണ് നിർദേശം. കോതമംഗലം സബ് സ്റ്റേഷൻപടി സ്വദേശി ജേക്കബിനാണ് ജില്ല കൺസ്യൂമർ ഫോറത്തി​െൻറ അനുകൂല വിധി. 2012ൽ ജേക്കബ് ഇരുപതിനായിരത്തിലധികം രൂപ മുടക്കി കോതമംഗലത്തെ ഗൃഹോപകരണ സ്ഥാപനത്തിൽനിന്ന് വാങ്ങിയ എൽ.ഇ.ഡി ടി.വി പലവട്ടം കേടായി. ഇത് നന്നാക്കിയ വകയിൽ നാലായിരത്തോളം രൂപ െചലവായിരുന്നു. ഗാരൻറി കഴിഞ്ഞശേഷം വീണ്ടും ടി.വി കേടാവുകയും ഇത് നന്നാക്കാൻ കമ്പനിയുടെ ടെക്നീഷ്യനെ സമീപിച്ചപ്പോൾ കൂടുതൽ പണം ആവശ്യപ്പെടുകയും ചെയ്തു. ഇേതതുടർന്ന് ജേക്കബ് കോതമംഗലം ഉപഭോക്തൃ സമിതി ചെയർമാൻ ഗോപാലൻ വെണ്ടുവഴി മുഖേന എറണാകുളം കൺസ്യൂമർ ഫോറത്തിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ 30 ദിവസത്തിനകം ടി.വി നന്നാക്കി നൽകുകയോ അല്ലെങ്കിൽ 10,000 രൂപ നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്നുമാണ് ഉത്തരവായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.