ബി.ജെ.പിക്കെതിരെ എല്ലാ പാർട്ടിയും ഒന്നിക്കണമെന്ന് ടി.എച്ച്. മുസ്​തഫ

പെരുമ്പാവൂർ: ബി.ജെ.പിക്കെതിരെ രാജ്യത്തെ ചെറുതും വലുതുമായ എല്ലാ പാർട്ടിയും ഒന്നിക്കണമെന്ന് എ.ഐ.സി.സി അംഗവും മുൻ മന്ത്രിയുമായ ടി.എച്ച്. മുസ്തഫ. പെരുമ്പാവൂരിലെ വസതിയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയത അജണ്ടയാക്കി രാജ്യം ഭരിക്കുന്ന ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി ഇടതുപക്ഷം സഖ്യമുണ്ടാക്കണം. ഉമ്മൻ ചാണ്ടിക്കും സഹപ്രവർത്തകർക്കുമെതിരെ ഗൂഢാലോചന നടത്തിയാണ് സോളാർ കേസ് കുത്തിപ്പൊക്കിയിരിക്കുന്നത്. പിണറായി വിജയ​െൻറ ഇൗ നടപടി തീക്കൊള്ളികൊണ്ടുള്ള തല ചൊറിയലാണ്. ഇതിനെ നേരിടാൻ ഉമ്മൻ ചാണ്ടി ഒറ്റക്കല്ല, കോൺഗ്രസും ജനാധിപത്യവിശ്വാസികളും അദ്ദേഹത്തിനൊപ്പമുണ്ട്. മദ്യശാലകളും വിദ്യാലയങ്ങളും ദേവാലയങ്ങളും തമ്മിെല ദൂരപരിധി കുറച്ച സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നും കേരള സർക്കാർ മദ്യനയ പ്രതിരോധസമിതി രക്ഷാധികാരികൂടിയായ മുസ്തഫ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.