പറവൂർ നഗരത്തിൽ മൂന്നിടത്ത് വൈ-ഫൈ ഹോട്ട് സ്പോട്ട് പറവൂർ: സംസ്ഥാന ഐ.ടി മിഷൻ നടപ്പാക്കുന്ന സൗജന്യ വൈ-ഫൈ ഹോട്ട് സ്പോട്ട് പറവൂർ നഗരത്തിലെ മൂന്ന് പൊതുസ്ഥലത്ത് ഒരുക്കും. പുല്ലംകുളം അംബേദ്കർ പാർക്ക്, കച്ചേരി മൈതാനം, മുനിസിപ്പൽ ഓഫിസ് പരിസരം എന്നിവിടങ്ങളിലാണ് വൈ-ഫൈ ലഭിക്കുക. സംസ്ഥാനത്ത് 1000 പൊതുസ്ഥലങ്ങളിൽ ഹോട്ട് സ്പോട്ട് ഒരുക്കുന്നതിെൻറ ഭാഗമായാണ് ഇവിടങ്ങളിലും സ്ഥാപിക്കുന്നത്. ബി.എസ്.എൻ.എൽ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി നവംബർ ആദ്യവാരത്തോടെ ലഭിക്കുമെന്ന് നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.