വൈപ്പിന്‍: പട്ടികജാതി വികസന വകുപ്പ് നടത്തുന്ന സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിെൻറ ബ്ലോക്കുതല ഉദ്ഘാടനം എസ്. ശര്‍മ എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് ഡോ. കെ.കെ. ജോഷി അധ്യക്ഷത വഹിച്ചു. അംഗങ്ങളായ പി.വി. ലൂയിസ്, തുളസി സോമന്‍, എ.എന്‍. ഉണ്ണികൃഷ്ണന്‍, പി.കെ. രാജു, പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.യു. ജീവന്‍മിത്ര (എടവനക്കാട്), ഇ.പി. ഷിബു (നായരമ്പലം), ഷില്‍ഡ റിബേര (ഞാറക്കല്‍) എന്നിവര്‍ സംസാരിച്ചു. ജില്ല ഓഫിസര്‍ ജോസഫ് ജോണ്‍, പി.കെ. ശാന്തമ്മ, പട്ടികജാതി വികസന ഓഫിസര്‍ ടി.വി. ബാബു എന്നിവര്‍ ക്ലാസ് നയിച്ചു. യുവതികള്‍ക്ക് സ്വയം പ്രതിരോധ പരിശീലനം വൈപ്പിന്‍: പള്ളിപ്പുറം പഞ്ചായത്ത് െറസിഡൻറ്സ് അസോസിയേഷന്‍ അപെക്‌സ് കൗണ്‍സിൽ ആഭിമുഖ്യത്തില്‍ യുവതികള്‍ക്ക് സ്വയം പ്രതിരോധ പരിശീലനം നടത്തി. രാമവര്‍മ യൂനിയന്‍ ഹൈസ്‌കൂളിൽ നടന്ന ക്യാമ്പ് സി.ഐ കെ. ഉല്ലാസ് ഉദ്ഘാടനം ചെയ്തു. പൊലീസ് മാസ്റ്റര്‍ പരിശീലകരായ ഗ്രേസി, ജിഷദേവി, സന്ധ്യ, ബിന്ദു, ഷാനി എന്നിവര്‍ നേതൃത്വം നല്‍കി. പ്രസിഡൻറ് കെ.കെ. അബ്ദുല്‍ റഹ്മാന്‍, സെക്രട്ടറി പി.കെ. ഭാസി, എ.എസ്.ഐ സുരേന്ദ്രന്‍, കെ.വി. ജോളി എന്നിവര്‍ സംസാരിച്ചു. മുളവുകാട് പാലം നിര്‍മിക്കണമെന്ന് വൈപ്പിന്‍: എളങ്കുന്നപ്പുഴ പഞ്ചായത്തിലെ പുക്കാടുനിന്ന് മുളവുകാട് കണ്ടെയ്‌നര്‍ റോഡിലേക്ക് പാലം നിര്‍മിക്കണമെന്ന് സി.പി.എം ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ജില്ല കമ്മിറ്റി അംഗം വി.എം. ശശി ഉദ്ഘാടനം ചെയ്തു. വി.കെ. കൃഷ്ണന്‍, കെ.എസ്. രാധാകൃഷ്ണന്‍, എം.എ. പ്രസാദ്, ഷീന സന്തോഷ് എന്നിവര്‍ സംസാരിച്ചു. തിങ്കാളാഴ്ച കെ.ബി. ഭദ്രന്‍ നഗറില്‍ നടന്ന പൊതുസമ്മേളനം ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.