-----------------------------------------------മരട്: അയിനി തോട്ടിൽ നീരൊഴുക്കിന് തടസ്സമായിരുന്ന കൈയേറ്റം പൊതുജനങ്ങളുടെ പിന്തുണയോടെ നഗരസഭ അധികൃതർ പൊളിച്ചുനീക്കി. ഏഴ് കൈയേറ്റങ്ങൾ കൂടി പൊളിച്ചുമാറ്റാനുണ്ടെന്നും നടപടി ഉടൻ സ്വീകരിക്കുമെന്നും നഗരസഭ ചെയർപേഴ്സൺ സുനില സിബി പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് സ്ഥലം സന്ദർശിച്ച സബ് കലക്ടർ ഷീല ദേവിയുടെ നിർദേശമനുസരിച്ചാണ് നടപടി. 20 വർഷമായി പ്രദേശവാസികൾ ഇതിനായി സമരങ്ങൾ നടത്തുകയും കൈയേറ്റം ഒഴിപ്പിക്കുന്നതിന് കോടതി വിധി സമ്പാദിക്കുകയും ചെയ്തു. കൈയേറ്റം ഒഴിപ്പിക്കുന്നതിന് തടസ്സം നേരിടേണ്ടിവന്നതിനാൽ മുൻ പഞ്ചായത്ത് നഗരസഭ അധികൃതർക്ക് കോടതി വിധി നടപ്പാക്കാൻ സാധിച്ചില്ല. കൈയേറ്റം ഒഴിവാക്കി ഏറ്റെടുത്ത 10 സെേൻറാളം വരുന്ന സ്ഥലത്തിന് അഞ്ച് കോടിയിലധികം വില വരും. വൈറ്റില-കുണ്ടന്നൂർ ദേശീയപാതയിൽ എംപയർ പ്ലാസ ഹോട്ടലിന് സമീപമാണ് കൈയേറിയത്. 16 മീറ്റർ വീതിയുള്ള തോടിന് മറുവശത്ത് ഉള്ള ഭൂമിയിലേക്ക് പ്രവേശിക്കുന്നതിന് സ്ലാബിടാൻ വാങ്ങിയ അനുമതിയുടെ മറവിലാണ് കൈയേറ്റം നടത്തിയത്. വഴിക്കുള്ള സ്ലാബ് ഇടുന്നതോടൊപ്പം 16 മീറ്റർ വീതിയുള്ള തോടിന് മുകളിൽ സ്ലാബിട്ട് സ്വന്തമാക്കുകയായിരുന്നു. അന്നും ഒട്ടേറെ പരാതികൾ പഞ്ചായത്തിൽ നൽകിയിട്ടും നടപടിയുണ്ടായില്ല. തോടിനുമീതെ 25 മീറ്റർ നീളത്തിൽ സ്ഥാപിച്ചിട്ടുള്ള സ്ലാബിന് മൂന്നടിയിൽ കൂടുതൽ കനമുണ്ട്. എക്സ്കവേറ്ററിൽ വലിയ ഡ്രിൽ ഘടിപ്പിച്ചാണ് സ്ലാബുകൾ പൊട്ടിക്കുന്നത്. അടുത്തിടെ പെയ്ത ശക്തമായ മഴയിൽ മരടിൽ നാലോളം റോഡുകൾ വെള്ളത്തിനടിയിലാകുകയും നിരവധി വീടുകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു. ഇതോെടയാണ് നഗരസഭ ശക്തമായ നടപടിയുമായി രംഗത്തെത്തിയത്. മരട് പ്രദേശത്തെ കാനകളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം അയിനിേത്താട് വഴിയാണ് കുണ്ടന്നൂർ പുഴയിൽ എത്തുന്നത്. പലയിടത്തും കൈയേറിയതിനാൽ തോടിെൻറ വീതി അഞ്ചോ ആറോ മീറ്ററായി ചുരുങ്ങിയിരിക്കുകയാണ്. വൈസ് ചെയർമാൻ ജബ്ബാർ പാപ്പന, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബോബൻ നെടുംപറമ്പിൽ, സുജാത ശിശുപാലൻ, പി.ജെ. ജോൺസൺ, കൗൺസിലർമാരായ അജിത നന്ദകുമാർ, മുൻ വൈസ് ചെയർമാൻ ആൻറണി ആശാംപറമ്പിൽ, സി.പി.ഐ ലോക്കൽ സെക്രട്ടറി എ.എം. മുഹമ്മദ്, സി.പി.എം ലോക്കൽ സെക്രട്ടറി പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി. --------------------------------------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.