കൊച്ചി: കെ.ആര്‍. വേലായുധപണിക്കര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിെൻറ ആസ്ഥാന മന്ദിരം തൃപ്പൂണിത്തുറ മേക്കര അയ്യങ്കാളി റോഡില്‍ തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്‌സൻ ചന്ദ്രികാദേവി ഉദ്ഘാടനം ചെയ്തു. കേരള ലളിതകല അക്കാദമി മുന്‍ സെക്രട്ടറി ശ്രീമൂലനഗരം മോഹന്‍ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ് വിതരണം ചെയ്തു. ട്രസ്റ്റ് പ്രസിഡൻറ് പി. നാരായണന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ കെ.ജി. സത്യവ്രതന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡൻറ് വി. പത്മനാഭന്‍, റിട്ട. പൊതുമരാമത്ത് ചീഫ് എൻജിനീയര്‍ കെ.എസ്. രാജു, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി കെ.വി. ശ്രീകുമാര്‍, എ.വി. മനോജ് എന്നിവർ പങ്കെടുത്തു. അസുഖബാധിതർക്കൊപ്പം ദീപാവലി ആഘോഷിച്ചു മട്ടാഞ്ചേരി: ശ്രീകരം സാമൂഹിക സന്നദ്ധസംഘടന അർബുദ, വൃക്ക രോഗ ബാധിതർക്കൊപ്പം ദീപാവലി ആഘോഷിച്ചു. സമുദ്രോൽപന്ന വ്യവസായി എം.ആർ. പ്രേമചന്ദ്രൻ മുഖ്യാതിഥിയായി. ഫുട്ബാൾ, ഹോക്കി കോച്ച് റൂഫസ് ഡിസൂസ, ആതുരസേവന പ്രവർത്തകൻ എം.എക്സ്. ജൂഡ്സൻ എന്നിവരെ ആദരിച്ചു. പ്രസിഡൻറ് ആർ. പ്രകാശ് അധ്യക്ഷത വഹിച്ചു. കൗൺസിലർ സീനത്ത് റഷീദ്, മുരളീധരൻ മാസ്റ്റർ, സെക്രട്ടറി എം.ജി. പൈ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.