കഞ്ചാവ് വിൽപനക്കാരൻ പിടിയിൽ

തൃപ്പൂണിത്തുറ: എരൂർ ഇരുമ്പനത്ത് വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപന നടത്തിയ ആളെ പിടികൂടി. ആലുവ എടത്തല ഈസ്റ്റ് വില്ലേജ് മുതിരക്കാട്ടുമുകൾ വരിക്കാലക്കുടി ആലംപറമ്പിൽ വീട്ടിൽ ഗോപാലനാണ് (58) അറസ്റ്റിലായത്. ഇതര സംസ്ഥാനത്തുനിന്ന് െട്രയിൻ മാർഗം എത്തിച്ച് ചെറുപൊതികളിലാക്കിയാണ് കഞ്ചാവ് വിൽപന നടത്തിയിരുന്നത്. ഫോൺ മുഖേന ബന്ധപ്പെട്ട് ആവശ്യക്കാർക്ക് വിവിധ സ്ഥലങ്ങളിൽ പൊതിക്ക് 1000, 500 രൂപ നിരക്കിലാണ് കഞ്ചാവ് എത്തിച്ചുനൽകിയിരുന്നത്. തൃപ്പൂണിത്തുറ എക്സൈസ് ഇൻസ്പെക്ടർ ദേവദാസ്, പ്രിവൻറിവ് ഓഫിസർമാരായ, കൊച്ചുമോൻ, സത്യനാരായണൻ, സിവിൽ എക്സൈസ് ഓഫിസർമാരായ രമേശൻ, സാലിഹ്, അനിൽകുമാർ, ഹരീഷ്, വിപിൻ ബാബു, ലോകനാഥബാബു, പ്രണജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.