കുടിയൊഴിപ്പിക്കൽ ഉപേക്ഷിക്കണം ^സി.പി.എം

കുടിയൊഴിപ്പിക്കൽ ഉപേക്ഷിക്കണം -സി.പി.എം കുമ്പളം: ടോൾ വികസനത്തിന് കുമ്പളം നിവാസികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സി.പി.എം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സി.പി.എം ജില്ല കമ്മിറ്റി അംഗം ഹെന്നി ബേബി ഉദ്ഘാടനം ചെയ്തു. ടി.കെ. വത്സൻ, പി.എ. പീറ്റർ, എം.എസ്. ശോഭിതൻ, സി.എസ്. പീതാംബരൻ, ചന്ദ്രിക വിജയൻ സി.കെ. സദാശിവൻ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി വി.കെ. വിനയനെ തെരഞ്ഞെടുത്തു. സി.കെ. പത്മനാഭൻ, പി.എസ്. ഹരിദാസ്, വി.കെ. സനു, സി.കെ. സദാശിവൻ, എം.എസ്. ഗിരിജാദേവി, സീത ചക്രപാണി, സി.കെ. ചന്ദ്രൻ, കെ.എ. ശിൽപ്രകാശ്, എം.ജെ. സജി, ടി.ഡി. സിദ്ധാർഥൻ എന്നിവർ അംഗങ്ങളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.