മൂവാറ്റുപുഴ: കൊച്ചി--ധനുഷ്കോടി ദേശീയപാതയിലെ പ്രധാന പാലങ്ങളിൽ ഒന്നായ . പാലത്തിെൻറ മധ്യത്തിലുള്ള സ്പാൻ തകർന്ന് അപകടാവസ്ഥയിലായിട്ട് രണ്ടുദിവസം കഴിഞ്ഞു. തൂണിെൻറ അടിഭാഗത്തെ കല്ലും കോൺക്രീറ്റും ഇളകി ഏതുനിമിഷവും തകരാവുന്ന നിലയിലാണ്. വെള്ളത്തിെൻറ ഒഴുക്കിനനുസരിച്ച് കല്ലുകൾ ഇളകിക്കൊണ്ടിരിക്കുകയാണ്. കടവുംപാട് തോട്ടിൽ വെള്ളത്തിെൻറ ഒഴുക്ക് ശക്തമായാൽ പാലംതന്നെ തകരുമെന്ന അവസ്ഥയിലാണ്. കഴിഞ്ഞ രണ്ടുദിവസമായി മഴ ശക്തിപ്രാപിച്ചിരിക്കുന്നതിനാൽ ഒഴുക്ക് ശക്തമാകാനാണ് സാധ്യത. കടവുംപാട് തോടിന് കുറുകെ ഏഴ് പതിറ്റാണ്ട് മുമ്പ് നിർമിച്ച പാലത്തിന് ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് പത്ത് വർഷം മുമ്പ് അറ്റകുറ്റപ്പണി നടത്തുകയും വീതി കൂട്ടി നവീകരിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം കഴിഞ്ഞ വർഷം പാലത്തിനോട് ചേർന്ന അപ്രോച്ച് റോഡിെൻറ സംരക്ഷണഭിത്തിക്ക് കേടുപാടുകൾ സംഭവിച്ചതോടെ ആ ഭാഗത്തും അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇതിനിടെയാണ് 16 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയും സ്പാനുമുള്ള പാലം അപകടാവസ്ഥയിലായിരിക്കുന്നത്. ആയിരക്കണത്തിന് വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിെൻറ കാലിൽ വിള്ളൽ കണ്ടെത്തിയത് നാട്ടുകാരെ അടക്കം പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. പാലം അപകടത്തിലായതോടെ ഭാരവാഹന ഗതാഗതം നിരോധിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇതിനിടെ, നാഷനൽ ഹൈേവ അധികൃതർ പാലത്തിൽ പരിശോധന നടത്തി. പാലത്തിെൻറ നവീകരണ പ്രവർത്തനങ്ങൾക്ക് രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.