മൂവാറ്റുപുഴ: സ്വന്തമായി വീടിനും ജോലിക്കും വേണ്ടി കാത്തിരിക്കുകയാണ് കേരളത്തിന് നിരവധി മെഡലുകൾ സംഭാവന ചെയ്ത പുളിന്താനം സ്വദേശിനി ജിനു മരിയ മാനുവൽ. ദേശീയ ഓപണ്‍ അത്്ലറ്റിക്സുകളില്‍ ഹൈജംപ് വിഭാഗത്തില്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷവും കേരളത്തിനുവേണ്ടി സ്വര്‍ണം നേടിയ താരമാണ് ജിനു. ഈ വര്‍ഷം ചെന്നൈയിലും കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ലഖ്നോവിലും നടന്ന അത്ലറ്റിക്സുകളിലാണ് ഈ നേട്ടം സാധ്യമായത്. പോത്താനിക്കാട് പഞ്ചായത്തിലെ പുളിന്താനത്ത് പനച്ചിക്കവയലില്‍ മാണി--ഡോളി ദമ്പതികളുടെ മൂന്ന് മക്കളില്‍ രണ്ടാമത്തെയാളാണ് ജിനു. ടാപ്പിങ് തൊഴിലാളിയായ മാണിയും തയ്യല്‍ ജോലി ചെയ്യുന്ന ഡോളിയും വീടിെൻറ വാടകയും മറ്റ് രണ്ടു കുട്ടികളുടെ പഠനച്ചെലവും കണ്ടെത്തുന്നതിനൊപ്പം ജിനുവിെൻറ കായിക പരിശീലനം ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കും പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. പുളിന്താനം ഗവ.യു.പി സ്കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ജിനുവിെൻറ കായിക ജീവിതം ആരംഭിക്കുന്നത്. എട്ടാം ക്ലാസ് മുതല്‍ തിരുവനന്തപുരം ജി.വി രാജ സ്പോര്‍ട്സ് സ്കൂളിലും പ്ലസ് ടു പഠനം തൃശൂര്‍ സായി സ്പോര്‍ട്സ് സ്കൂളിലുമായത് നേട്ടമായി. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ദേശീയ സ്കൂള്‍ മീറ്റില്‍ രണ്ടാംസ്ഥാനം നേടിയ ജിനു പിന്നീട് ദേശീയ ജൂനിയര്‍ അത്ലറ്റിക്സുകളില്‍ ഹൈജംപ് വിഭാഗത്തില്‍ തുടര്‍ച്ചയായ അഞ്ചു വര്‍ഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2016 സെപ്റ്റംബറില്‍ ലഖ്നോവില്‍ നടന്ന ദേശീയ ഓപണ്‍ അത്്ലറ്റിക്സില്‍ ഹൈജംപ് വിഭാഗത്തില്‍ കേരളത്തിനുവേണ്ടി 1.82 മീറ്റര്‍ ചാടി സ്വര്‍ണം കൊയ്ത ജിനു, ഈ വര്‍ഷം സെപ്റ്റംബറില്‍ ചെന്നൈയില്‍ നടന്ന മത്സരത്തില്‍ 1.78 മീറ്റര്‍ നേട്ടം ആവര്‍ത്തിച്ച് വീണ്ടും പൊന്‍താരമായി. കായിക സ്വപ്നങ്ങള്‍ േനടുന്നതിനൊപ്പം ഒരു ജോലിക്കായി സര്‍ക്കാറിെൻറയും സ്പോര്‍ട്സ് കൗണ്‍സിലിെൻറയും കാരുണ്യത്തിന് കാത്തിരിക്കുകയാണ് ഈ പ്രതിഭ. കേരള പൊലീസിെൻറയും റെയിൽവേ ഉള്‍പ്പെടെയുള്ള ടീമുകളില്‍ പലവട്ടം അപേക്ഷ നല്‍കിയിട്ടും ജിനുവിനെ പരിഗണിച്ചിട്ടില്ല. ബോബി അലോഷ്യസിനുശേഷം ഹൈജംപില്‍ 1.8 മീറ്ററിന് മുകളില്‍ ചാടുന്ന കേരളത്തിലെ ഏക വനിത കായികതാരവും ഈ വര്‍ഷം ചൈനയിലും തായ്പേയിലുമായി നടന്ന ഏഷ്യന്‍ ഗ്രാന്‍പ്രീയില്‍ ഇന്ത്യയില്‍നിന്നും പങ്കെടുത്ത ഏക ഹൈജംപ് താരവും ജിനുവാണ്. 2009-നുശേഷം കേരള പൊലീസില്‍ കായികതാരങ്ങള്‍ക്ക് നിയമനം നല്‍കാത്തതും ജിനുവിന് വിനയായി. ഈരാറ്റുപേട്ടക്കടുത്ത് മൂന്നിലവ് പഞ്ചായത്തില്‍നിന്ന് 17 വര്‍ഷം മുമ്പ് ടാപ്പിങ് ജോലിക്ക് പുളിന്താനത്ത് എത്തിയതാണ് ജിനുവിെൻറ കുടുംബം. അന്നുമുതല്‍ വാടക വീട്ടിലാണ് താമസം. സ്വന്തമായി ഒരു വീടെന്ന ജിനുവിെൻറ ആഗ്രഹവും യാഥാര്‍ഥ്യമായിട്ടില്ല. മൂത്ത മകന്‍ ജിത്തു എൻജിനീയറിങ് പാസായെങ്കിലും തൊഴിലൊന്നുമായിട്ടില്ല. ഇളയ മകന്‍ ജിതിന്‍ പോളിടെക്നിക് വിദ്യാര്‍ഥിയാണ്. മക്കളില്‍ രണ്ടാമതായ ജിനു പാലാ അല്‍ഫോന്‍സ കോളജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ പാസായശേഷം ജോലിക്ക് ശ്രമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.