മൂവാറ്റുപുഴ: കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി എക്സൈസ് പിടിയിലായി. മൂവാറ്റുപുഴ മാർക്കറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നുമാണ് പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് ജില്ലക്കാരനായ ഗാനി മണ്ഡലിനെ(37) എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ. അനില്‍ കുമാറിെൻറ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. പ്രതിയുടെ പക്കല്‍നിന്നും 30-ഗ്രാം കഞ്ചാവും പിടികൂടി. നാട്ടില്‍ പോയിട്ടു വരുമ്പോള്‍ കടത്തിക്കൊണ്ട് വരുന്ന കഞ്ചാവ് ചെറിയ പൊതികളിലാക്കി ആവശ്യക്കാര്‍ക്ക് 500, 1000-രൂപ നിരക്കിലാണ് വില്‍പന നടത്തിയിരുന്നത്. കടത്തിക്കൊണ്ടുവന്ന കഞ്ചാവില്‍നിന്നും വില്‍പന കഴിഞ്ഞ് ബാക്കി ഉണ്ടായിരുന്നവയാണ് പിടികൂടിയത്. പ്രതിയെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കും. റെയ്ഡില്‍ പൊതുസ്ഥലത്ത് പുകവലിച്ചവരെയും പിടികൂടി പിഴ അടപ്പിച്ചു. റെയ്ഡിന് പ്രിവൻറീവ് ഓഫിസര്‍ വി.എ. ജബ്ബാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം.എ. യൂസഫലി, ബിനു ജേക്കബ്, കെ.കെ. രാജേഷ്, മനു ജോര്‍ജ്, എം.വി. ബിജു, കെ.ജി. അജീഷ് എന്നിവര്‍ നേതൃത്വം നല്‍കി. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് യാതൊരു വിധ രേഖകളും ഇല്ലാതെ മുറികള്‍ വാടകയ്ക്ക് നല്‍കുന്നവരെയും കേസില്‍ പ്രതിയാക്കുമെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.