ബാലശാസ്ത്ര കോൺഗ്രസ് നവംബർ ഒന്നിന്

ആലപ്പുഴ: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റി വിദ്യാഭ്യാസ വകുപ്പി​െൻറ സഹകരണത്തോടെ നവംബർ ഒന്നിന് ജില്ല ബാലശാസ്ത്ര കോൺഗ്രസ് സംഘടിപ്പിക്കും. ആലപ്പുഴ ഗവ. മുഹമ്മദൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ ഒമ്പതിന് ആരംഭിക്കും. 'ശാസ്ത്ര- സാങ്കേതികവിദ്യകളിലെ നൂതനാശയങ്ങൾ സുസ്ഥിര വികസനത്തിന്' വിഷയത്തിൽ വിദ്യാർഥികൾ പ്രോജക്ട് അവതരിപ്പിക്കും. തെരഞ്ഞെടുക്കപ്പെടുന്ന പ്രോജക്ടുകൾ നവംബർ 16, 17 തീയതികളിൽ തൃശൂർ പീച്ചി വനഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ അവതരിപ്പിക്കും. ഡിസംബർ 27 മുതൽ 31 വരെ ഗുജറാത്തിലെ ഗാന്ധിനഗറിലാണ് ദേശീയ ബാലശാസ്ത്ര കോൺഗ്രസ്. ഫോൺ: 9447976901. നഗരാസൂത്രണ കാര്യാലയത്തിൽ ഫയൽ അദാലത് ആലപ്പുഴ: ആലപ്പുഴ നഗരാസൂത്രണ വകുപ്പ് കാര്യാലയത്തിൽ നവംബർ 30ന് രാവിലെ 10മുതൽ ഫയൽ അദാലത് നടത്തും. 2017 ജൂലൈ ഒന്നിനുമുമ്പ് നഗരാസൂത്രക​െൻറ കാര്യാലയത്തിൽ നൽകിയ തീർപ്പാകാത്ത അപേക്ഷകളിൽ അദാലത്തിൽ പരാതി നൽകാം. പരാതി ഈ മാസം 31ന് വൈകീട്ട് അഞ്ചിനകം ജില്ല ടൗൺ പ്ലാനർക്ക് ലഭിക്കണം. അപേക്ഷ ഇ--മെയിലിലോ തപാലിലോ നേരിട്ടോ നൽകാം. നഗരാസൂത്രക​െൻറ ഓഫിസിൽ ഇതുമായി ബന്ധപ്പെട്ട് ഫയൽ നമ്പർ മറ്റുരേഖകൾ ഉണ്ടെങ്കിൽ അവയും അപേക്ഷക്കൊപ്പം വെക്കണം. അപേക്ഷക​െൻറ വിലാസത്തോടൊപ്പം ഇ--മെയിൽ വിലാസവും മൊബൈൽ നമ്പറും ചേർക്കണം. തപാലിൽ ജില്ല നഗരാസൂത്രക​െൻറ കാര്യാലയം, സിവിൽ സ്റ്റേഷൻ അനക്‌സ് അഞ്ചാം നില, തത്തംപള്ളി പി.ഒ, ആലപ്പുഴ -688013 വിലാസത്തിലും ഇ--മെയിലിൽ tcpdalp@gmail.com വിലാസത്തിലും വേണം അപേക്ഷ അയക്കാൻ. തപാൽ കവറിന് പുറത്ത് 'ഫയൽ അദാലത് നവംബർ 2017'എന്ന് രേഖപ്പെടുത്തണം. ഫോൺ: 0477 2253390. വിദ്യാഭ്യാസ സ്‌കോളർഷിപ് ആലപ്പുഴ: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹികസുരക്ഷ ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. െറഗുലർ കോഴ്‌സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ നിർദിഷ്ട അപേക്ഷഫോറത്തിൽ നവംബർ 30ന് മുമ്പോ അല്ലെങ്കിൽ പുതിയ കോഴ്‌സിൽ ചേർന്ന് 45 ദിവസത്തിനകമോ ജില്ല എക്‌സിക്യൂട്ടിവ് ഓഫിസർക്ക് അപേക്ഷ സമർപ്പിക്കണം. വിദ്യാർഥി ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തി​െൻറ മേലധികാരി പ്രസ്തുത അപേക്ഷ സാക്ഷ്യപ്പെടുത്തണമെന്ന് ജില്ല എക്‌സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.