ലേക്​ പാലസിലേക്ക്​ റോഡിന്​ എം.പി ഫണ്ട്​ ലഭ്യമാക്കാൻ ശിപാർശ ചെയ്​തത്​ എ.എ. ഷുക്കൂർ

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് ഹോട്ടലിലേക്ക് അനധികൃതമായി നിർമിച്ച റോഡിന് എം.പി ഫണ്ട് ലഭിക്കാൻ ശിപാർശ ചെയ്തത് മുൻ എം.എൽ.എയും ഡി.സി.സി പ്രസിഡൻറുമായ എ.എ. ഷുക്കൂർ. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഷുക്കൂർ ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായി സമരമുഖത്ത് അണിനിരന്ന സാഹചര്യത്തിൽ പുറത്തുവന്ന ഇൗ വിവരം പാർട്ടി നേതൃത്വത്തെ വെട്ടിലാക്കി. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് ലേക് പാലസിന് മുന്നിലൂടെ നിർമിച്ച വലിയകുളം - സീറോ ജെട്ടി റോഡിനായാണ് ഷുക്കൂർ ഒത്താശ ചെയ്തത്. 2009 സെപ്റ്റംബറില്‍, എം.എൽ.എ ആയിരിക്കേ അദ്ദേഹം എം.പി ഫണ്ടിൽനിന്ന് പണം അനുവദിക്കാൻ പ്രഫ. പി.ജെ. കുര്യന് ശിപാര്‍ശക്കത്ത് നല്‍കുകയായിരുന്നു. റിസോര്‍ട്ട് കൂടാതെ ആറ് കുടുംബങ്ങള്‍ മാത്രമാണ് റോഡി‍​െൻറ ഗുണഭോക്താക്കളെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ കലക്ടർ അക്കാര്യം സർക്കാറിന് റിപ്പോർട്ട് ചെയ്തിരുന്നു. 60 ലക്ഷത്തിലേറെ രൂപയാണ് റോഡിന് ചെലവഴിച്ചത്. കുര്യനുപുറമെ, സി.പി.െഎയിലെ കെ.ഇ. ഇസ്മായിലി​െൻറ എം.പി ഫണ്ടിൽനിന്നും റോഡ് നിർമാണത്തിന് തോമസ് ചാണ്ടിയുടെ ഇടപെടലിൽ തുക ലഭിച്ചിരുന്നു. റിസോർട്ടിൽ ഭക്ഷണം കഴിക്കാൻ വന്ന എം.പിമാരുടെ മുന്നിൽ നാട്ടുകാരായ 120ഒാളം പേർ ഒപ്പിട്ട നിവേദനം നൽകിയതിനെ തുടർന്നാണ് എം.പി ഫണ്ടിൽനിന്ന് പണം അനുവദിച്ചെതന്നായിരുന്നു തോമസ് ചാണ്ടിയുടെ വിശദീകരണം. സി.പി.എം നേതാവും ആലപ്പുഴ നഗരസഭയിലെ പ്രതിപക്ഷ നേതാവായ ഡി. ലക്ഷ്മണെനയും ഒരു ചാനൽ അഭിമുഖത്തിൽ വിഷയത്തിലേക്ക് തോമസ് ചാണ്ടി വലിച്ചിഴച്ചിരുന്നു. താനും ലക്ഷ്മണനും റിസോർട്ടിന് മുന്നിൽ സംസാരിച്ചുനിൽക്കെ പ്രദേശത്തെ ചിലർ രോഗിെയയും താങ്ങിപ്പിടിച്ച് ആശുപത്രിയിലേക്ക് പോകുന്നത് കെണ്ടന്നും റോഡി​െൻറ ആവശ്യകത അപ്പോഴാണ് ബോധ്യപ്പെട്ടത് എന്നുമായിരുന്നു തോമസ് ചാണ്ടിയുടെ വാദം. രോഗിെയയും കൊണ്ടുപോയവർ ത​െൻറ ബന്ധുക്കളാെണന്ന് ലക്ഷ്മണൻ അന്ന് തിരിച്ചറിെഞ്ഞന്നും അേദ്ദഹം കൂട്ടിച്ചേർക്കാൻ മറന്നില്ല. തോമസ് ചാണ്ടിയുടെ ആവശ്യപ്രകാരമാണ് എം.പിമാർ ഫണ്ട് അനുവദിച്ചത്. അതേസമയം, ഭാവിയിൽ എന്തെങ്കിലും ആേക്ഷപങ്ങളോ ആരോപണങ്ങളോ ഉടലെടുക്കുമെന്ന് മുൻകൂട്ടി കണ്ട് പി.ജെ. കുര്യൻ സ്ഥലം എം.എൽ.എയുടെ ശിപാർശക്കത്ത് സമ്പാദിക്കുകയായിരുന്നു. ഇക്കാര്യത്തിൽ ത​െൻറ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായതായി ഷുക്കൂർതന്നെ സമ്മതിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.