കൊച്ചി: ലക്ഷദ്വീപിൽ സുലഭമായ തേങ്ങയും മത്സ്യവും ഉപയോഗിച്ചുള്ള ഉൽപന്നങ്ങളുടെ വിപണിയാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. തേങ്ങയാണ് പ്രധാന കാർഷികോൽപന്നം. 2,500 ഹെക്ടറിലധികം തെങ്ങുകൃഷിയുണ്ട്. കൊപ്ര, വെളിച്ചെണ്ണ, തേങ്ങാപ്പാൽ, ജലാംശം തീരെയില്ലാത്ത തേങ്ങാപ്പൊടി, ശർക്കര, വിന്നാഗിരി എന്നിവക്കൊപ്പം വിവിധ പലഹാരങ്ങളിലും തേങ്ങ ഉപയോഗിക്കുന്നുണ്ട്. തേങ്ങാപ്പാൽ ഉരുളിയിലാക്കി വറ്റിച്ചെടുക്കുന്ന ഉരുക്കു വെള്ളിച്ചെണ്ണ ദ്വീപിെൻറ തനത് ഉൽപന്നങ്ങളിലൊന്നാണ്. തേങ്ങയും ശർക്കരയും ചേരുന്ന ദ്വീപ് ഹൽവ, വിവിധതരം മിഠായികൾ, മധുരപലഹാരങ്ങൾ എന്നിവയും വിപണിയിലുണ്ട്. ജൈവ സർട്ടിഫിക്കറ്റ് ലഭിച്ച തെങ്ങിൻതോപ്പുകൾ ഏറെയുള്ള ലക്ഷദ്വീപിലെ തേങ്ങ ഉൽപന്നങ്ങൾക്ക് ആവശ്യക്കാേരറെയാണ്. മത്സ്യവിഭവങ്ങളിൽ പ്രധാനമായും ചൂര കൊണ്ടുണ്ടാക്കിയവയാണ്. അച്ചാർ, ഉണക്കമീൻ എന്നിവക്കും പലഹാരങ്ങൾക്കായും മത്സ്യം ഉപയോഗിക്കുന്നുണ്ട്. ചൂര പുഴുങ്ങിയോ പുകയിൽ ഉണക്കിയെടുത്തോ ഉണ്ടാക്കുന്ന പലഹാരങ്ങളാണ് ദ്വീപ് സ്പെഷൽ. സംസ്കരിച്ച മത്സ്യം ടിന്നുകളിലാക്കിയും എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.