കരിഞ്ചന്ത: മൂന്ന്​ റേഷൻ കട സസ്​​െപൻഡ്​ ചെയ്​തു

ചേർത്തല:- സ്വകാര്യ ഗോഡൗണിൽനിന്ന് റേഷന്‍ ഭക്ഷ്യധാന്യം പിടിച്ചെടുത്ത കേസില്‍ ഇവ കരിഞ്ചന്തയിലേക്ക് മറിച്ചുകൊടുത്ത താലൂക്കിലെ മൂന്ന് റേഷൻ കട സിവിൽ സപ്ലൈസ് അധികൃതർ സസ്പെൻഡ് ചെയ്തു. 30 റേഷൻ കടയിൽ പരിശോധന നടത്തിപ്പോൾ മൂന്നിടത്തെ സ്റ്റോക്കിലാണ് ക്രമക്കേട് കണ്ടെത്തിയത്. അതേസമയം, പരിശോധന നടക്കുന്നത് അറിഞ്ഞ് പല കടകളിലും സ്റ്റോക്കും രജിസ്റ്ററും കൃത്യമാക്കി രേഖകളുണ്ടാക്കിയതായി ഉദ്യോഗസ്ഥർ സംശയിക്കുന്നതിനാൽ റേഷൻ കാർഡുടമകളെ നേരിൽ കണ്ടും മൊഴിയെടുക്കും. റേഷൻ കടകളിലെ പട്ടിക പ്രകാരം റേഷൻ സാധനങ്ങൾ വാങ്ങിയതായി രേഖപ്പെടുത്തിയവരോട് ഇത് ശരിയാണോയെന്നാണ് അന്വേഷിക്കുക. താലൂക്കിലെ മുഴുവൻ റേഷൻ കടകളിലും പരിശോധന നടത്തുമെന്ന് അധികൃതർ പറഞ്ഞു. ചേർത്തല വടക്കേയങ്ങാടി കവലക്ക് സമീപം വള്ളോന്തയ്യിൽ ഹരോൾഡി​െൻറ ഗോഡൗണിലാണ് ജില്ല സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ കഴിഞ്ഞദിവസം 500 ചാക്ക് റേഷൻ ധാന്യങ്ങൾ പിടിച്ചെടുത്തത്. സിവിൽ സപ്ലൈസ് കോർപറേഷ​െൻറ ചാക്കിൽ സൂക്ഷിച്ചിരുന്ന പച്ചരി, പുഴുക്കലരി, പുഞ്ചയരി എന്നിവയും ഗോതമ്പും ഉൾപ്പെടെയാണ് കണ്ടെത്തിയത്. റേഷൻ വ്യാപാരികളിൽനിന്ന് സംഭരിച്ചവയാണിതെന്ന് മനസ്സിലാക്കിയതി​െൻറ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്. ഭക്ഷ്യധാന്യങ്ങൾ കടത്തിയ കേസിൽ വയലാർ പഞ്ചായത്ത് എട്ടാം വാർഡ് വള്ളോന്തയ്യിൽ വീട്ടിൽ എൻ. ഹരോൾഡ് (65), സി.എം.സി 29 വട്ടപറമ്പിൽ ജെ. ജോയിച്ചൻ (61)എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഥകളി ആചാര്യന് സ്മരണാഞ്ജലി ചേര്‍ത്തല-: കഥകളി ആചാര്യന്‍ പള്ളിപ്പുറം ഗോപാലന്‍ നായര്‍ക്ക് സഹൃദയസമൂഹത്തി​െൻറ സ്മരണാഞ്ജലി. പള്ളിപ്പുറം ഗോപാലന്‍ നായര്‍ സ്മാരക ആര്‍ട്സ് ആന്‍ഡ് കള്‍ചറല്‍ എജുക്കേഷന്‍ സ​െൻററാണ് പരിപാടി സംഘടിപ്പിച്ചത്. എ.എം. ആരിഫ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഷിൽജ സലീം അധ്യക്ഷത വഹിച്ചു. പള്ളിപ്പുറം പരമേശ്വരക്കുറുപ്പ് ആമുഖപ്രഭാഷണവും ഡോ. മധു എന്‍. പോറ്റി അനുസ്മരണ പ്രഭാഷണവും നടത്തി. പി.ജി. മോഹനന്‍, പി.ആര്‍. ഹരിക്കുട്ടന്‍, ജി.ഡി. പണിക്കര്‍ ശ്രീചിത്ര, ചളിക്കവട്ടം മനോഹരന്‍ ശാന്തി, ഉല്ലല ബാബു, ജി.വി. പണിക്കര്‍, വി.ഒ. രാജപ്പന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.