നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണവേട്ട

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. എയർ ഏഷ്യ വിമാനത്തിൽ ബാങ്കോക്കിൽനിന്ന് വന്ന പഞ്ചാബ് സ്വദേശി തരിന്ദർകുമാർ ജൽഗോത്രയിൽനിന്നാണ് 28 ലക്ഷം രൂപയുടെ 926 ഗ്രാം സ്വർണം പിടിച്ചെടുത്തത്. ഹെയർ ബാൻഡ് രൂപത്തിലാക്കി ചെക്-ഇൻ ബാഗേജിനകത്താണ് ഇത് ഒളിപ്പിച്ചിരുന്നത്. പാസ്പോർട്ട് പരിശോധിച്ചപ്പോൾ ഇതിനുമുമ്പ് ഇയാൾ പലതവണ ഡൽഹി, മുംബൈ, ചെന്നൈ വിമാനത്താവളങ്ങളിൽ ഇറങ്ങിയിട്ടുണ്ടെന്ന് വ്യക്തമായി. പതിവായി സ്വർണം കടത്തിക്കൊണ്ടുവരുന്ന പ്രധാന കണ്ണികളിലൊരാളാണെന്ന് സംശയിക്കുന്ന ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.