പ്രകൃതിവിരുദ്ധ പീഡനം; പ്രതിക്ക്​ അഞ്ച്​ വർഷം കഠിന തടവ്​

കൊച്ചി: ഒമ്പത് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ യുവാവിന് അഞ്ച് വർഷം കഠിന തടവ്. ആലപ്പുഴ തുേമ്പാളി പൊള്ളയിൽ വീട്ടിൽ ബെന്നിയെയാണ് (23) എറണാകുളം അഡീഷനൽ സെഷൻസ് (കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ശിക്ഷിച്ചത്. അഞ്ച് വർഷം കഠിന തടവിന് പുറമെ 20,000 രൂപ പിഴ അടക്കാനും ഉത്തരവുണ്ട്. പിഴ അടച്ചില്ലെങ്കിൽ ഒരു മാസംകൂടി തടവ് അനുഭവിക്കണം. 2014 ഫെബ്രുവരി 23ന് പാലാരിവട്ടത്തെ വീട്ടിൽവെച്ച് കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. 12 സാക്ഷികളെ വിസ്തരിച്ചാണ് പ്രോസിക്യൂഷൻ കേസ് തെളിയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.