ചാരുംമൂട്: കെ.പി റോഡിൽ ആദിക്കാട്ടുകുളങ്ങര മുതൽ അമ്മൻ കോവിൽ വരെയുള്ള ഓടകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് സി.പി.ഐ ആദിക്കാട്ടുകുളങ്ങര വടക്ക് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ലോക്കൽ കമ്മിറ്റി അംഗം എം.ജി. ശരത്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. എം. മുഹമ്മദ് അലി, അനു ശിവൻ, നൗഷാദ് എ. അസീസ് എന്നിവർ സംസാരിച്ചു. നഴ്സുമാർക്ക് ജി.ഐ.ഒയുടെ െഎക്യദാർഢ്യം ചേർത്തല: ചേർത്തല കെ.വി.എം ആശുപത്രിക്ക് മുന്നിൽ നിരാഹാരം നടത്തുന്ന നഴ്സുമാർക്ക് ജി.ഐ.ഒയുടെ ഐക്യദാർഢ്യം. സമരം 58 ദിവസം പിന്നിട്ടിട്ടും അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയാറാവാത്ത സർക്കാറിെൻറയും ആശുപത്രി മാനേജ്മെൻറിെൻറയും നടപടി അംഗീകരിക്കാൻ കഴില്ലെന്ന് സമരപ്പന്തൽ സന്ദർശിച്ച ജില്ല പ്രസിഡൻറ് സിത്താര ജബ്ബാർ പറഞ്ഞു. മെഡിക്കൽ വിദ്യാർഥിനി സുമയ്യ സുൽത്താന, ജില്ല കമ്മിറ്റി അംഗങ്ങളായ സഹ്ല തുറവൂർ, മിന്ന ഫാത്തിമ എന്നിവർ ഒപ്പമുണ്ടായിരുന്നു. വൈദ്യുതി ബില്ല് സ്വീകരിക്കും ചാരുംമൂട്: ചാരുംമൂട് കെ.എസ്.ഇ.ബിയുടെ പുതിയ സെക്ഷൻ ഓഫിസിൽ വ്യാഴാഴ്ച മുതൽ ഇലക്ട്രിസിറ്റി ബില്ല് സ്വീകരിക്കുമെന്ന് അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.