കലവൂര്‍ പി.എച്ച്.സി ഇനി കുടുംബാരോഗ്യകേന്ദ്രം

മണ്ണഞ്ചേരി: പഞ്ചായത്തിലെ കലവൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം ഇനി കുടുംബാരോഗ്യകേന്ദ്രമാകും. ഒ.പി വിഭാഗങ്ങളെ രോഗീസൗഹൃദമാക്കാനുള്ള പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം കലവൂര്‍ പി.എച്ച്.സി അങ്കണത്തില്‍ ബുധനാഴ്ച രാവിലെ 11ന് മന്ത്രി ടി.എം. തോമസ് ഐസക് നിര്‍വഹിക്കും. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 170 പി.എച്ച്.സികളെ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനം. കുടുംബാരോഗ്യകേന്ദ്രമായി മാറുന്നതോടെ നാല് ഡോക്ടര്‍മാരുടെയും ആറ് നഴ്‌സുമാരുടെയും സേവനം ഇവിടെ ലഭ്യമാകും. പ്രാഥമിക പ്രവര്‍ത്തനത്തി​െൻറ ഭാഗമായി പി.എച്ച്.സി പരിധിയിലെ എല്ലാ കുടുംബാംഗങ്ങളെയും ആധാറുമായി ബന്ധിപ്പിച്ചു. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരുടെ നേതൃത്വത്തില്‍ ആരോഗ്യസ്ഥിതി രേഖപ്പെടുത്തും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാല്‍ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കലക്ടര്‍ ടി.വി. അനുപമ ആരോഗ്യസേന പ്രഖ്യാപനം നടത്തും. നേർച്ചക്കുറ്റി തകർത്ത് പണം കവർന്നു അരൂർ: വട്ടക്കേരി റോഡരികിൽ സ്ഥാപിച്ചിരുന്ന തഖ്വ മസ്ജിദി​െൻറ നേർച്ചക്കുറ്റി തകർത്ത് പണം കവർന്നു. മൂന്നുമാസത്തെ നേർച്ചപ്പണം കുറ്റിയിൽ ഉണ്ടായിരുന്നെന്ന് മസ്ജിദ് ഭാരവാഹികൾ പറഞ്ഞു. അരൂർ പൊലീസിൽ പരാതി നൽകി. ഒരുമാസം മുമ്പ് വട്ടക്കേരിൽ ഘണ്ടാകർണ ക്ഷേത്രത്തിലെ രണ്ട് നേർച്ചക്കുറ്റി മോഷ്ടിച്ചിരുന്നു. ആഴ്ചകൾക്കുശേഷം രണ്ടും ക്ഷേത്രത്തിൽനിന്ന് കുറച്ച് അകലെയായി കണ്ടെത്തിയിരുന്നു. ഒരുകുറ്റിയിലെ പണം അപഹരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.