കരാറുകാർ സമരം തുർന്നാൽ ശിക്ഷാ നടപടി -സുധാകരൻ ചെങ്ങന്നൂർ: സർക്കാർ കരാറുകാർ സമരം തുടർന്നാൽ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ചെങ്ങന്നൂരിൽ കല്ലിശ്ശേരി ഇറപ്പുഴ പാലത്തിെൻറ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി പ്രശ്‌നം ചർച്ച ചെയ്താണ് പരിഹരിക്കേണ്ടത്. അല്ലാതെ പണിമുടക്കിയോ തടസ്സപ്പെടുത്തിയോ അല്ല പരിഹാരം കാണേണ്ടത്. സമരം ചെയ്യുന്ന കരാറുകാരെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്താനും വേണ്ടിവന്നാൽ ലൈസൻസ് റദ്ദാക്കാനും വ്യവസ്ഥയുണ്ട്. കോൺക്രീറ്റ് റോഡ് നിർമിച്ചാൽ 30 വർഷം നിലനിൽക്കും. എന്നാൽ, അത്തരം നിർമാണത്തിന് ഒരു കിലോമീറ്ററിന് മൂന്നുകോടി െചലവ് വരും. ഇപ്പോഴത്തെ സ്ഥിതിയിൽ ഇത് സാധ്യമല്ല. അത്യാധുനിക യന്ത്ര സംവിധാനങ്ങൾ ഉപയോഗിച്ചാണ് നിർമാണം നടന്നുവരുന്നത്. അത്തരം നിർമാണരീതികൾ വ്യാപിപ്പിക്കാനാണ് ്‌സർക്കാർ ഉദ്ദേശിക്കുന്നത് -മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.