ഹരിപ്പാട്: ഹർത്താൽ ദിനത്തിൽ യുവാവിനെ പൊലീസ് പിടിച്ചിറക്കി കൊണ്ടുപോയി മർദിച്ചവശനാക്കിയതായി പരാതി. ഹരിപ്പാട് താമല്ലാക്കൽ കന്നേപ്പറമ്പിൽ വീട്ടിൽ ശിവാനന്ദെൻറ മകൻ അരുൺ ശിവാനന്ദനെയാണ് (29) ഹരിപ്പാട് പൊലീസ് ക്രൂരമായി മർദിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെ മഫ്തിയിലും അല്ലാതെയുമെത്തിയ ആറ് പൊലീസുകാർ പിതൃസഹോദരെൻറ വീട്ടിൽനിന്ന് കാറിൽ പിടിച്ചുകയറ്റി കൊണ്ടുപോകുകയായിരുന്നുവെന്ന് ഭാര്യ അശ്വതി വാർത്തസമ്മേളനത്തിൽ പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ അരുൺ ജോലി ചെയ്തിരുന്ന താമല്ലാക്കൽ 2147 സർവിസ് സഹകരണ ബാങ്ക് തുറക്കാനാണ് പോയത്. ഹർത്താൽ ദിവസം ബാങ്ക് തുറക്കാൻ കഴിഞ്ഞില്ല. കുമാരപുരത്തുള്ള കോൺഗ്രസ് പ്രവർത്തകർ പറഞ്ഞാണ് അരുണിനെ ഹർത്താൽ ദിനത്തിൽ കെ.എസ്.ആർ.ടി.സി ബസിെൻറ പിന്നിലെ ഗ്ലാസ് എറിഞ്ഞുടച്ചു എന്ന കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തതെന്ന വിവരം അറിഞ്ഞത്. ഹരിപ്പാട് സർക്കിൾ ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ എസ്.ഐയും കണ്ടാലറിയാവുന്ന അഞ്ച് െപാലീസുകാരും ചേർന്നാണ് മർദിച്ചതെന്ന് അരുൺ മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നൽകിയതായും അശ്വതി പറഞ്ഞു. കുറ്റക്കാരായ െപാലീസ് ഉദ്യോഗസ്ഥർക്കെതിെര മനുഷ്യാവകാശ കമീഷൻ െപാലീസ് കംപ്ലയിൻറ് അതോറിറ്റി എന്നിവർക്ക് പരാതി നൽകിയെന്നും ഹൈകോടതിയിൽ കേസ് നൽകുമെന്നും അവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കോൺഗ്രസ് നേതാക്കളായ എം.എം. ബഷീർ, കെ.എം. രാജു, എസ്. വിനോദ് കുമാർ, അനിൽ ബി. കളത്തിൽ, എസ്. ദീപു എന്നിവരും പെങ്കടുത്തു. ഇറപ്പുഴ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; നാടിന് സ്വപ്നസാക്ഷാത്കാരം ചെങ്ങന്നൂർ: ചെങ്ങന്നൂരിെൻറ ചിരകാല സ്വപ്‌നമായ ഇറപ്പുഴ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. മുണ്ടൻകാവിൽ പുതിയ പാലത്തിന് സമീപത്ത് ചേർന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ കെ. കെ. രാമചന്ദ്രൻനായർ എം.എൽ.എ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, നഗരസഭ ചെയർമാൻ ജോൺ മുളങ്കാട്ടിൽ, മുൻ എം.പി തോമസ് കുതിരവട്ടം, മുൻ എം.എൽ.എമാരായ മാമ്മൻ ഐപ്പ്, ശോഭന ജോർജ്, പി.സി. വിഷ്ണുനാഥ്, സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാൻ, എബി കുര്യാക്കോസ്, കെ.ജി. കർത്ത, ജേക്കബ് തോമസ് അരികുപുറം, ജേക്കബ് ഉമ്മൻ, സന്തോഷ്, മധു എണ്ണക്കാട്, ജനപ്രതിനിധികളായ എൻ. സുധാമണി, ഏലിക്കുട്ടി കുര്യാക്കോസ്, ജോജി ചെറിയാൻ, കുഞ്ഞുകുഞ്ഞമ്മ പറമ്പത്തൂർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ചെറിയാൻ കുതിരവട്ടം, എം.എച്ച്. റഷീദ്, ജോർജ് തോമസ്, അഡ്വ. കെ.എസ്. രവി, സജു ഇടക്കല്ലിൽ, ടൈറ്റസ് വാണിയപ്പുരക്കൽ, മജീദ് കൊല്ലകടവ്, ജോൺസ് മാത്യു, കെ.എസ്.ടി.പി ചീഫ് എൻജിനീയർ ഡാർലിൻ സി. ഡിക്രൂസ്, സി. രാഗേഷ് എന്നിവർ സംസാരിച്ചു. കെ.എസ്.ടി.പി സൂപ്രണ്ടിങ് എൻജിനീയർ എസ്. ദീപു റിപ്പോർട്ട് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.