അന്താരാഷ്ട്ര ആയുർവേദ എക്സ്പോക്ക് കൊച്ചി വേദിയാകും -മന്ത്രി ശൈലജ കൊച്ചി: അന്താരാഷ്ട്ര ആയുർവേദ എക്സ്പോക്ക് കൊച്ചി വേദിയാകുമെന്ന് മന്ത്രി കെ.കെ. ശൈലജ. കേരളത്തിെൻറ ആയുർവേദ പാരമ്പര്യം ലോകത്തിന് മുന്നിൽ തെളിമയോടെ അവതരിപ്പിക്കുകയാണ് എക്സ്പോയിലൂടെ ലക്ഷ്യമിടുന്നത്. ദേശീയ ആയുര്‍വേദ ദിനാചരണത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയിൽ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഫെബ്രുവരിയിൽ സംസ്ഥാന ആയുഷ് വകുപ്പിന് കീഴിലാകും എക്‌സ്‌പോ സംഘടിപ്പിക്കുക. കേരളത്തിെൻറ സമ്പന്നമായ ആയുര്‍വേദ പാരമ്പര്യം എക്സ്പോയിൽ അവതരിപ്പിക്കും. ബജറ്റിൽ അനുവദിച്ച അന്താരാഷ്ട്ര ആയുർവേദ സെൻററും ഉടൻ പൂർത്തിയാക്കും. സ്ഥലം ഏറ്റെടുത്തു. 300 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേരളത്തെ ആയുർവേദ ഗ്രാമമാക്കി മാറ്റുകയെന്നത് സർക്കാറിെൻറ തീരുമാനമായിരുന്നു. ആയുർവേദ പരിശോധന കേന്ദ്രങ്ങൾ ഇല്ലാത്ത ഒരു പഞ്ചായത്തുപോലും ഉണ്ടാകരുതെന്നതായിരുന്നു ലക്ഷ്യം. പ്രാഥമിക പരിശോധന സൗകര്യംപോലുമില്ലാതിരുന്ന നാല് പഞ്ചായത്തുകളിൽ ആയുർവേദ ഡിസ്പെൻസറികൾ സ്ഥാപിച്ച് നേട്ടം കൈവരിച്ചു. ആർദ്രം പദ്ധതി പ്രകാരം ആശുപത്രികൾ രോഗീസൗഹൃദമാക്കുകയാണ് അടുത്ത ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശാ സനില്‍, ഔഷധി എം.ഡി കെ.വി. ഉത്തമന്‍, കേരള ആരോഗ്യ സർവകലാശാല പ്രോ-വി.സി ഡോ. എ. നളിനാക്ഷൻ, ഡോ. എ.എൽ. സരിത, ഡോ. അനിത ജേക്കബ് എന്നിവർ സംസാരിച്ചു. വിശിഷ്ട വ്യക്തികളെ ആദരിക്കൽ, കലാപരിപാടികൾ എന്നിവയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.