43 വർഷത്തിനു​ശേഷം അവർ ഒത്തുചേർന്നു; വിദ്യാലയമുറ്റത്ത്​

പള്ളുരുത്തി: 43 വർഷത്തെ ഇടവേളക്കുശേഷം സഹപാഠികൾ വിദ്യാലയമുറ്റത്ത് ഒത്തുചേർന്നപ്പോൾ പലർക്കും ബാല്യത്തിലേക്ക് തിരികെ പോക്കായി. പള്ളുരുത്തി എസ്.ഡി.പി.വൈ. ബോയ്സ് സ്കൂളിലെ 1974- 75 വർഷത്തെ എസ്.എസ്.എൽ.സി ബാച്ചി​െൻറ സംഗമത്തിനാണ് പത്താം ക്ലാസ് എഫ് ഡിവിഷൻ വേദിയായത്. കാലം മാറിയെങ്കിലും പലരുടെയും ശീലങ്ങളിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ല. കുസൃതികളും വികൃതിയും കാട്ടി പ്രായമായിട്ടില്ലെന്ന് അവർ തെളിയിച്ചു. പ്രധാനാധ്യാപകനായിരുന്ന ടി.പി. പീതാംബരൻ മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു. അധ്യാപകരായിരുന്ന ബാബു, സുഷമ, സെലിൻ, ഹരിലാൽ, രാഘവൻ പെണ്ണാച്ചി എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഉച്ചഭക്ഷണവും കഴിഞ്ഞാണ് പിരിഞ്ഞത്. രമേഷ്‌കുമാർ, ഐ.പി.രഘു, മനോരഞ്ജിത്ത്, പ്രദീപ്, വർഗീസ് ഫിലിപ്പ്, ജോൺസൺ ചെമ്പരത്തി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംഗമം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.