യൂത്ത് ഫുട്‌ബാള്‍: പെരുമ്പാവൂര്‍ ബോയ്‌സ് സ്‌കൂളിന് ജയം

കൊച്ചി: റിലയന്‍സ് ഫൗണ്ടേഷന്‍ യൂത്ത് സ്‌പോര്‍ട്‌സി​െൻറ ഭാഗമായ ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചൊവ്വാഴ്ച നടന്ന കൊച്ചി പാദമത്സരങ്ങളില്‍ പെരുമ്പാവൂര്‍ ബോയ്‌സ് ഹയര്‍ സെക്കൻഡറി സ്‌കൂളിനും കാംപയിന്‍ സ്‌കൂളിനും ജയം. ഏലൂര്‍ ഫാക്ട് ഗ്രൗണ്ടില്‍ നടന്ന സീനിയര്‍ വിഭാഗം മത്സരങ്ങളില്‍ ബോയ്‌സ് സ്‌കൂള്‍ ഭവന്‍സ് വരുണ വിദ്യാലയത്തെ 3--1നും കാംപയിന്‍ സ്‌കൂള്‍ ഇന്‍ഫൻറ് ജീസസ് പബ്ലിക് സ്‌കൂളിനെ 4--1നുമാണ് പരാജയപ്പെടുത്തിയത്. ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ കദളിക്കാട് വിമലമാതാ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ തൊടുപുഴ ഡീപോള്‍ ഇ.എം സെക്കൻഡറി സ്‌കൂളിനെ 7--1ന് തോല്‍പിച്ചു. മറ്റൊരു മത്സരത്തില്‍ തൊടുപുഴ കുടയത്തൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പെരിങ്ങാശ്ശേരി ഗവ. ടെക്‌നിക്കല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിനെ എതിരില്ലാത്ത ആറുഗോളിന് തകര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.